-sabarimala

ന്യൂഡൽഹി: ശബരിമല സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ കേരളത്തിലേക്കുള്ള യാത്ര മാറ്റിവച്ചു. ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹർത്താലിൽ നടന്ന സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് മോദിയുടെ യാത്ര മാറ്റിവച്ചത്. ഇക്കാര്യം ഹിന്ദുസ്ഥാൻ ടൈംസ് ആണ് റിപ്പോ‌ർട്ട് ചെയ്തത്

'ചില കാരണങ്ങളാൽ ജനുവരി 6 ന് നടത്തുമെന്നറിയിച്ച പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദർശനം മാറ്റിവച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും ചെയ്യാനില്ലെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല'. മുതിർന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന ആദ്യ റാലി പത്തനംതിട്ടയിലായിരുന്നു. ശബരിമല വിഷയം മുൻനിർത്തി തിര‌‌ഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ ലക്ഷ്യം.കഴിഞ്ഞ ദിവസത്തെ ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 1718 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലും വ്യാപകമായ അക്രമം നടന്നിട്ടുണ്ട്. ഏകദേശം നാൽപ്പതോളം വീടുകൾ ഇവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്.