സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാളിദാസ് ജയറാമാണ് നായകൻ. അർജന്റീന ഫാൻസായി കാളിദാസ് ജയറാമും സംഘവും എത്തുന്ന പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.
ഇപ്പോഴിതാ ബ്രസീൽ ഫാൻസിന്റെ പോസ്റ്ററും പുറത്തുവന്നു. ഐശ്വര്യ ലക്ഷ്മിയും കൂട്ടരുമാണ് ബ്രസീൽ ഫാൻസായി മഞ്ഞക്കു്പ്പായത്തിൽ എത്തുന്നത്. മെഹറുന്നീസ കാദർകുട്ടി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിഥുൻ മാനുവൽ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
'ബ്രസീൽ ഫാൻസ് ഇല്ലാതെ എന്ത് ലോകകപ്പ്, എന്ത് അർജന്റീന.. ???? അവതരിപ്പിക്കുന്നു-കഥാനായിക മെഹറുന്നീസ കാദർകുട്ടി.. ?? ഒപ്പം അജയ് ഘോഷ്, അന്ത്രുക്ക ആൻഡ് നജീബ് ..! ബ്രസീൽ ഫാൻസ് കാട്ടൂർക്കടവ്'