അപ്പാനി ശരത്ത് നായകനാവുന്ന ലവ് എഫ്.എം സിനിമയുടെ ഗാനചിത്രീകരണം അടുത്ത ആഴ്ച തായ് ലൻഡിൽ നടക്കും. നവാഗതനായ ശ്രീദേവ് സംവിധാനം ചെയ്യുന്ന സിനിമ ഈ ഗാനചിത്രീകരണത്തോടെ പൂർത്തിയാവും. തലശേരിയായിരുന്നു ലവ് എഫ്.എമ്മിന്റെ പ്രധാന ലൊക്കേഷൻ. ടിറ്റോ വിത്സൻ, മാളവിക മേനോൻ, ജാനകി, സിനിൽ സൈനുദ്ദീൻ, വിജിലേഷ്, നിർമ്മൽ പാലാഴി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് ചിത്രം നിർമ്മിക്കുന്നത്. യുവ ചെറുകഥാകൃത്ത് പി. ജിംഷാറും നടനും മിമിക്രി താരവുമായ സാജു കൊടിയനും ചേർന്ന് തിരക്കഥ ഒരുക്കുന്നു.