-new-movie

ന​ടി​ ​ഗൗ​ത​മി​ ​നാ​യ​ർ​ ​സം​വി​ധാ​യി​ക​യാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ​വൃ​ത്ത​ത്തി​ലെ​ ​പ്ര​ധാ​ന​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​രെ​ല്ലാം​ ​വ​നി​ത​ക​ളാ​ണ്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ,​ ​സം​ഗീ​തം,​ ​ക​ലാ​സം​വി​ധാ​നം,​ ​മേ​ക്ക​പ്പ്,​ ​വ​സ്ത്രാ​ല​ങ്കാ​രം,​ ​ശ​ബ്ദ​ ​സം​വി​ധാ​നം,​ ​ഗാ​ന​ര​ച​ന​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലാ​ണ് ​വ​നി​ത​ക​ൾ​ ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ക്കു​ന്ന​ത്.​ ​

ബോ​ളി​വു​ഡ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​നീ​ര​വ് ​ഷാ​യു​ടെ​ ​അ​സോ​സി​യേ​റ്റാ​യി​രു​ന്ന​ ​ശ​ര​ണ്യ​ ​ച​ന്ദ​റാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​പ്ര​ശ​സ്ത​ ​ക​ലാ​സം​വി​ധാ​യ​ക​ൻ​ ​സു​നി​ൽ​ ​ബാ​ബു​വി​ന്റെ​ ​അ​സോ​സി​യേ​റ്റാ​യി​രു​ന്ന​ ​അ​ശ്വ​നി​ ​കാ​ലേ​ ​ക​ലാ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സി​ങ് ​സൗ​ണ്ട് ​സ​വി​ത​ ​ന​മ്ര​തും​ ​മേ​ക്ക​പ്പ് ​മി​ട്ടാ​ ​ആ​ന്റ​ണി​യും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഡോ​ ​. എസ് .​ ​നി​ർ​മ്മ​ലാ​ ​ദേ​വി​യു​ടെ​ ​വ​രി​ക​ൾ​ക്ക് ​നേ​ഹ​ ​എ​സ്.​ ​നാ​യ​ർ​ ​സം​ഗീ​ത​മൊ​രു​ക്കു​ന്നു.​

​വ​സ്ത്രാ​ല​ങ്കാ​രം​ ​സ്റ്റെ​ഫി​ ​സേ​വ്യ​ർ.​ ​സ​ണ്ണി​വ​യ്ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​വൃ​ത്ത​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ജ​നു​വ​രി​ രണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു​തു​ട​ങ്ങി.​ ​ട്രി​വാ​ൻ​ഡ്രം​ ​ടാ​ക്കീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഒ​ലി​വി​യ​ ​സൈ​റ​ ​റൈ​ജു​വാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​വി​മാ​നം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​യാ​യ​ ​ദു​ർഗാ​കൃ​ഷ്ണ​യാ​ണ് ​നാ​യി​ക.​ ​അ​നൂ​പ് ​മേ​നോ​ൻ​ ,​ ​സൈ​ജു​ ​കു​റു​പ്പ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ക്രൈം​ ​ഡ്രാ​മ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്ര​മാ​ണ് ​വൃ​ത്തം​ .​ ​കെ.​എ​സ് ​. അ​ര​വി​ന്ദ്,​ ​ഡാ​നി​യേ​ൽ​ ​സാ​യൂ​ജ് ​നാ​യ​ർ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.​ ​സെ​ക്ക​ൻ​ഡ് ​ഷോ​ ,​ ​ചാ​പ്‌​റ്റേ​ഴ്സ് ,​ ​കൂ​ത​റ​ ,​ ​ഡ​യ​മ​ണ്ട് ​നെ​ക്ലേ​സ് ,​ ​കാ​മ്പ​സ് ​ഡ​യ​റി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഗൗ​ത​മി​ ​നാ​യി​ക​യാ​യി​രു​ന്നു.​ ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​സെ​ക്ക​ൻ​ഡ് ​ഷോ​യു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​ശ്രീ​നാ​ഥ്‌​ ​രാ​ജേ​ന്ദ്ര​നാ​ണ് ​ഗൗ​ത​മി​യു​ടെ​ ​ഭ​ർ​ത്താ​വ്.​ ​