കൊച്ചി : ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി.സുധാകാരൻ. തന്ത്രി ബ്രാഹ്മണനല്ലെന്നും ബ്രാഹ്മണ രാക്ഷസനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രിക്ക് അയ്യപ്പനോട് സ്‌നേഹമില്ല. സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയപ്പോൾ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോയെന്നും അദ്ദേഹം ചോദിച്ചു.
തന്ത്രി സ്ഥാനം പിൻവലിക്കാൻ സർക്കാരിന് അധികാരമില്ല. എന്നാൽ ശബരിമലയിൽ നിന്നും തന്ത്രിയെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
Read more... പ്രതിഷേധക്കാരെ വെട്ടിച്ച് മലചവിട്ടിയെങ്കിലും ബിന്ദുവിനും കനകദുർഗയ്‌ക്കും അയ്യപ്പനെ ദർശിക്കാനായില്ല!