sabarimala-fire

ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുൻവശത്തെ ആൽമരത്തിന് തീപിടിച്ചു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. കത്തി ജ്വലിക്കുന്ന ആഴിയിൽ നിന്നുമാണ് ആലിലേക്ക് തീ പടർന്നത്. പെട്ടെന്ന് തന്നെ ഫയർഫോഴ്സ് എത്തി തീ കെടുത്തി.ആൽമരത്തിലേക്ക് തീ പടർന്നപ്പോൾ തന്നെ പൊലീസ് ഭക്തരെ നടപന്തലിൽ തടഞ്ഞു. തീ കെടുത്തിയ ശേഷമാണ് ഭക്തരെ പടികയറാൻ അനുവദിച്ചത്.

Read more... പ്രതിഷേധക്കാരെ വെട്ടിച്ച് മലചവിട്ടിയെങ്കിലും ബിന്ദുവിനും കനകദുർഗയ്‌ക്കും അയ്യപ്പനെ ദർശിക്കാനായില്ല!