kaumudy-news-headlines

1. സംസ്ഥാനത്തെ സംഘ്പരിവാര്‍ ആക്രമണങ്ങളില്‍ ആര്‍.എസ്.എസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമാധാന ചര്‍ച്ചകളെ ആര്‍.എസ്.എസ് അട്ടിമറിക്കുന്നു. കണ്ണൂരിലെ ആക്രമണങ്ങള്‍ ആസൂത്രിതം. വിദ്യാലയങ്ങളെ ആര്‍.എസ്.എസ് ആയുധ പുരകളാക്കി മാറ്റുന്നു. കലാപം സൃഷ്ടിക്കാന്‍ ആണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത് എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി

2. ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകന്റെ മരണം ആസൂത്രിതം എന്ന റിപ്പോര്‍ട്ട് തള്ളി കോടിയേരി. റിപ്പോര്‍ട്ട് എഴുതിയത് തലതിരിഞ്ഞ പൊലീസുകാര്‍. ഉദ്യോഗസ്ഥര്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രീതി മനസിലാക്കണം. സംഘ്പരിവാരിന്റെ പ്രകോപനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീണുപോകരുത് എന്നും കോടിയേരി ബാലകൃഷ്ണന്‍

3. ശബരിമല വിഷയത്തില്‍ കേരളം സംഘര്‍ഷ ഭൂമിയാകുന്നതിനിടെ സമരം ശക്തമാക്കാന്‍ ഒരുങ്ങി ബി.ജെ.പി. പ്രതിഷേധം കൊഴുപ്പിക്കാന്‍ കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി അധ്യക്ഷനും കേരളത്തില്‍ എത്തും. ഈ മാസം 15നും 27നും കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിക്കും. 15ന് കൊല്ലത്ത് ബൈപ്പാസ് ഉദ്ഘാടനത്തിലും ബി.ജെ.പി യോഗത്തിലും പങ്കെടുക്കും. 27ന് തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തിലും പങ്കെടുക്കും

4. ബി.ജെ.പിയുടെ ഉപരോധത്തിലും നേതാക്കള്‍ പങ്കെടുക്കും. യുവതീ പ്രവേശനത്തില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ്- ബി.ജെ.പി നേതൃയോഗത്തില്‍ തീരുമാന ആയിരുന്നു. 18ന് ശബരിമല കര്‍മ്മ സമിതി സെക്രട്ടേറിയേറ്റ് വളയും. ഹര്‍ത്താലിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിരെ ഏകപക്ഷീയമായി കേസുകള്‍ എടുക്കാന്‍ അനുവദിക്കില്ലെന്നും ബി.ജെ.പി

5. നേതൃത്വത്തിന്റെ ശ്രമം, ലോക്സഭ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമായി നിലനിര്‍ത്താന്‍. നിലവിലുള്ള സാഹചര്യം അനുകൂലമാണ്. മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കും. സി.പി.എമ്മിന്റെ ചുവപ്പന്‍ ഭീകരത ശബരിമലയ്ക്കും വിശ്വാസത്തിനും ആചാരങ്ങള്‍ക്കും എതിരെ തുടരുന്നെന്ന പ്രചാരണം നടത്താനും യോഗത്തില്‍ ധാരണ.

6. ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയതില്‍ നിലവില്‍ ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി. സ്ഥിരീകരണം ഇല്ലാത്തതിനല്‍ നിലവില്‍ ശുദ്ധിക്രിയ ആവശ്യമില്ല. യുവതി പ്രവേശിച്ചതായി ദേവസ്വം ബോര്‍ഡോ പൊലീസോ സ്ഥിരീകരിച്ചിട്ടില്ലെന്ന് തന്ത്രി. തന്ത്രിയുടെ വിശദീകരണം, ശുദ്ധിക്രിയ നടത്തിയതിന് എതിരെ മന്ത്രി ജി.സുധാകരന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ

7. ഒരു സഹോദരി ശബരിമല കയറിയപ്പോള്‍ ശുദ്ധിക്രിയ നടത്തിയ തന്ത്രി മനുഷ്യനാണോ എന്ന് ജി.സുധാകരന്റെ വിമര്‍ശനം. തന്ത്രി സ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. എന്നാല്‍ ശബരിമലയില്‍ നിന്ന് തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനം എടുക്കാം. ശബരിമല നട പൂട്ടി പോകും എന്ന് പറയാന്‍ തന്ത്രിക്ക് എന്ത് അധികാരമെന്നും മന്ത്രിയുടെ ചോദ്യം

8. ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധങ്ങള്‍ ശക്തം ആകുന്നതിനിടെ കണ്ണൂര്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക്. തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെയും സി.പി.എം നേതാവ് പി.ശശിയുടെയും വീടിന് നേരെ ബോംബേറ്. വി.മുരളീധരന്‍ എം.പിയുടെ തറവാട് വീടിന് നേരെയും ബോംബെറിഞ്ഞു. ഇരുട്ടിയില്‍ സി.പി.എം പ്രാദേശിക നേതാവിന് വെട്ടേറ്റു. അക്രമം വ്യാപിക്കാതിരിക്കാന്‍ കനത്ത സുരക്ഷ ഒരുക്കി പൊലീസ്. തലശേരിയില്‍ പൊലീസിന്റെ റൂട്ട് മാര്‍ച്ച് പുരോഗമിക്കുന്നു

9. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി തലശ്ശേരി അടക്കമുളള മേഖലകളില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. സി.പി.എം ഏരിയ കമ്മറ്റി അംഗം വാകയില്‍ ശശിയുടെ വീടിന് നേരെ ഉണ്ടായ ബോംബേറോടെയാണ് ഇന്നലത്തെ അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. തൊട്ട് പിന്നാലെ ആര്‍.എസ്.എസ് സംഘചാലക് പി.ചന്ദ്രശേഖരന്റെ വീടിന് നേരെയും ബോംബേറുണ്ടായി. രാത്രിയോടെയാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മാടപ്പീടികയിലെ വീടിനു നേരെ ബോംബേറുണ്ടായത്

10. രണ്ട് ദിവസമായി തലശേരി ഭാഗത്ത് ആര്‍.എസ്.എസ്- സി.പി.എം നേതാക്കളുടെ വീടിന് നേരെ ആക്രമണങ്ങള്‍ തുടര്‍ക്കഥ ആവുക ആണ്. അക്രമികള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കും എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്ത് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. കണ്ണൂരില്‍ 34 പേര്‍ കരുതല്‍ തടങ്കലില്‍. ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 13 കേസുകള്‍. പത്തനംതിട്ടയില്‍ നിന്നു മാത്രം 110 പേരെ ആണ് അറസ്റ്റു ചെയ്തത്

11. മെക്സിക്കന്‍ മതില്‍ നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍മേഖലയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള തന്റെ പദ്ധതിയ്ക്ക് ഡെമോക്രാറ്റുകള്‍ തടസം നിന്നാല്‍ ഗവണ്‍മെന്റ് സ്തംഭിപ്പിക്കും എന്ന് ട്രംപിന്റെ ഭീഷണി. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം ഡെമോക്ക്രാറ്റുകളുടെ മുഖ്യ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം

12. സ്തംഭനം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കും. അതിന് താന്‍ തയ്യാറെടുത്ത് കഴിഞ്ഞു. ആവശ്യമെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. പദ്ധതിയ്ക്ക് എതിര് നിന്നാല്‍ മറ്റ് ബില്ലുകള്‍ ഒപ്പുവയ്ക്കില്ലെന്നും ട്രംപിന്റെ ഭീഷണി. മതില്‍ നിര്‍മ്മാണത്തില്‍ ട്രംപ് വീണ്ടും നിലപാട് കടുപ്പിച്ചത് വിഷയത്തില്‍ ട്രംപിന് ഡെമോക്രാറ്റുകളുടെ സഹകരണം ഉറപ്പിക്കാന്‍ കഴിയില്ലെന്ന് നിയുക്ത സ്പീക്കര്‍ നാന്‍സി പെലോസി കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെ. ട്രംപിന്റെ പ്രസ്താവനകള്‍ സത്യത്തിന് നിരക്കാത്തത്. അതിനോട് യോജിച്ചു പോകാന്‍ കഴിയില്ലെന്നും നാന്‍സി പെലോസി വ്യക്തമാക്കിയിരുന്നു