actress-found-dead

ന്യൂഡൽഹി: പ്രശസ്‌ത ഒഡിയ നടി സിമ്രാൻ സിംഗിനെ മഹാനദിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷയിലെ സിനിമാ രംഗത്ത് പ്രശസ്‌തയായ നടി സെൽഫി ബേബോ എന്ന പേരിലും അറിയപ്പെട്ടിരുന്നു. നടിയുടെ മുഖത്തും തലയിലും നിരവധി ദുരൂഹ മുറിവുകളുമുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, നടിയുടെ മരണം കൊലപാതകമാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. മരണത്തിന് പിന്നിൽ നടിയുടെ ഭർത്താവാണെന്നാണ് കുടുംബത്തിന്റെ ആരോപണം. തന്നെ ആരോ കൊലപ്പെടുത്തുമെന്ന രീതിയിൽ നടിയുടെ അവസാന ശബ്‌ദസന്ദേശവും പ്രചരിക്കുന്നുണ്ട്. താൻ മാനസികമായി തളർന്നിരിക്കുകയാണെന്നും എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് ദൂരേക്ക് പോകുന്നുവെന്നുമാണ് നടി ഈ ശബ്‌ദ സന്ദേശത്തിൽ പറയുന്നത്. ഈ ശബ്‌ദ സന്ദേശം ഇപ്പോൾ വൈറലാണ്. എന്നാൽ ഈ ആരോപണം നടിയുടെ ഭർത്താവ് നിഷേധിച്ചു.