ഇ.സി.എം.ഒ (ECMO) ആധുനിക ചികിത്സാരംഗത്ത് ഏറെ പ്രാധാന്യമാർജിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനം ഇതേക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. മറ്റു ചികിത്സകൾ ഫലിക്കാതെ വരുമ്പോഴാണ് ചില രോഗികൾക്ക്, ഇത് ജീവൻ നിലനിറുത്താനോ, അല്ലെങ്കിൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനോ ഉള്ള ഉപാധിയായിത്തീരുന്നത്. ശരിയായ രീതിയിൽ ഇതുപയോഗിച്ചാൽ ഇതിന്റെ വിജയസാദ്ധ്യതയും വർദ്ധിക്കുന്നു. 2009-ൽ പക്ഷിപ്പനി വ്യാപകമായി പടർന്നപ്പോഴാണ് ഇതിന്റെ മഹത്വം ലോകം തിരിച്ചറിയുന്നത്.
എന്താണ് ഇ.സി.എം.ഒ
ഹൃദയശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ബൈപാസ് മെഷീനിന്റെ ഒരു വകഭേദമായി ഇതിനെ കണക്കാക്കാം. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനമേറ്റെടുത്ത് നിർവഹിക്കുകയാണ് ഇതിന്റെ ധർമ്മം. രോഗിയുടെ രക്തധമനികളിൽ നിന്ന് ട്യൂബിംഗ് വഴി പുറത്തെടുക്കുന്ന രക്തം, ഈ മെഷീനിൽ കടത്തിവിട്ട്, ശുദ്ധീകരിച്ച്, തിരികെ രോഗിയുടെ ശരീരത്തിൽ പമ്പ് ചെയ്ത് എത്തിക്കുന്നു. ഇത് രണ്ട് രീതികളിലാവാം.
1. വീനോ - വീനസ്
അശുദ്ധ രക്തധമനികളിൽ നിന്ന് രക്തമെടുത്ത്, ശുദ്ധീകരിച്ച്, തിരികെ അശുദ്ധരക്ത ധമനിയിലെത്തിക്കുന്നു. ഇത് വഴി, രോഗിയുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം മാത്രം യന്ത്രം ഏറ്റെടുത്ത് നിർവഹിക്കുന്നു.
2. വീനോ - ആർട്ടീരിയൽ
അശുദ്ധ രക്തധമനിയിൽ നിന്ന് എടുക്കുന്ന രക്തം ശുദ്ധീകരിച്ച് തിരികെ ശുദ്ധരക്ത ധമനിയിലെത്തിക്കുന്നു. ഇങ്ങനെ ശ്വാസകോശത്തെയും ഹൃദയത്തെയും ബൈപാസ് ചെയ്യുന്നതു വഴി, ഇവയ്ക്ക് രണ്ടും വിശ്രമമേകുന്നു.
പ്രധാന ഘടകങ്ങൾ
എന്തെല്ലാം?
a. ട്യൂബിങ്ങ് / ക്യാനുല - രക്തധമനികളിൽ നിന്ന് രക്തം പുറത്തേക്ക് എടുക്കാനും തിരികെ എത്തിക്കാനുമുള്ള കുഴലുകൾ.
(തുടരും)
ഡോ. സുജിത്. വി.ഐ
കൺസൾട്ടന്റ് -
ഡിപ്പാർട്ട്മെന്റ് ഒഫ്
കാർഡിയോതൊറാസിക്
സർജറി
എസ്.യു.ടി ഹോസ്പിറ്റൽ,
പട്ടം,ഫോൺ: 9074919214