വാഷിംഗ്ടൺ: അമേരിക്കൻ നടിയും ഗായികയുമായ ലിൻഡ്സെ ലോഹൻ ശരിക്കും പെട്ട അവസ്ഥയിലാണ്. ആരാധകരെ കൈയിലെടുക്കാൻ നൂൽബന്ധമില്ലാത്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തതാണ് പ്രശ്നമായത്. എഴുപത്തൊന്നുലക്ഷം ഫോളവേഴ്സിന് രോമാഞ്ചമാകുമെന്ന പ്രതീക്ഷയിലാണ് കക്ഷി ചിത്രം പോസ്റ്റുചെയ്തത്.
നേരത്തേ പോസ്റ്റുചെയ്ത ചൂടൻ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ച അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു ഇത്തവണത്തെ പോസ്റ്റ്. പക്ഷേ, ചിത്രത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മതവിശ്വാസത്തിനെതിരാണ് ലിൻഡ്സെയുടെ പ്രവൃത്തിയെന്നാണ് വിമർശകരിൽ ഭൂരിപക്ഷവും പറയുന്നത്.
ആൾക്കാരെ കൈയിലെടുക്കാൻ ഇത്തരം തറവേല കാണിക്കുന്ന താരത്തെ ബഹിഷ്കരിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നു. വ്യാപകവിമർശനം ഉയർന്നെങ്കിലും നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേയും ഇത്തരത്തിലുള്ള വിവാദപ്രവൃത്തികൾ ലിൻഡ്സെയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പക്ഷേ, അപ്പോഴൊന്നും വിമർശനം ഇത്രയ്ക്ക് കനത്തിട്ടില്ല.
ലിൻഡ്സെ ലോഹൻ
പ്രശസ്ത നടിയും ഗായികയുമായ ലിൻഡ്സെ ലോഹൻ 1986ൽ ന്യൂയോർക്ക് നഗരത്തിലായിരുന്നു ജനിച്ചത്. മൂന്നാം വയസിൽ കുട്ടികളുടെ ഫാഷൻ മോഡലായാണ് കലാരംഗത്ത് എത്തുന്നത്. പത്താം വയസിൽ “അനതർ വേൾഡ്” എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചു. 1998 ൽ തന്റെ പതിനൊന്നാമത്തെ വയസിൽ ഡിസ്നിയുടെ “ദ പേരന്റ് ട്രാപ്പ്” എന്ന ചിത്രത്തിലും വേഷമിട്ടു. 2004 ൽ പ്രദർശനത്തിനെത്തിയ മീൻ ഗേൾസ് , 2005 ലെ ഡിസ്നിയുടെ ഫുള്ളി ലോഡഡ് എന്നീ ചിത്രങ്ങൾ ലോഹനെ കൗമാരക്കാരുടെ ആരാധനാപാത്രമാക്കി.പിന്നങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.