karshikam

വേപ്പെണ്ണ എമൽഷൻ

ചേരുവ:

വേപ്പെണ്ണ - ഒരു ലിറ്റർ, ബാർസോപ്പ് - 60 ഗ്രാം (ഡിറ്റർജന്റ്‌സോപ്പ് പാടില്ല), വെള്ളം അരലിറ്റർ

തയ്യാറാക്കുന്ന വിധം:

60 ഗ്രാം ബാർസോപ്പ് അര ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. അതിൽ ഒരു ലിറ്റർ വേപ്പെണ്ണ ചേർത്ത് ഇളക്കി കീടനാശിനി തയ്യാറാക്കാം.

പയറിനെ ആക്രമിക്കുന്ന ചിത്രകീടം, പേനുകൾ എന്നിവയെയും പാവൽ പടവലം മുതലായവയെ ആക്രമിക്കുന്ന കീടങ്ങൾ,​ പുഴുക്കൾ,​ വണ്ടുകൾ എന്നിവയെയും നിയന്ത്രിക്കാം.

പുകയിലക്കഷായം

ചേരുവ

പുകയില - 250 ഗ്രാം, ബാർസോപ്പ് - 60 ഗ്രാം (ഡിറ്റർജന്റ്‌ സോപ്പ് പാടില്ല), വെള്ളം -രണ്ടേകാൽ ലിറ്റർ.

തയ്യാറാക്കുന്ന വിധം

250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാൽ ലിറ്റർ വെള്ളത്തിൽ കുതിർത്ത് ഒരു ദിവസം വയ്ക്കുക,അതിനു ശേഷം പുകയില കഷണങ്ങൾ പിഴിഞ്ഞ് ചണ്ടി മാറ്റുക 60 ഗ്രാം ബാർസോപ്പ് ചെറിയ കഷണങ്ങളാക്കി കാൽ ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക സോപ്പ് ലായനി പുകയില കഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ഉപയോഗിക്കാം

ഇതുപയോഗിച്ച് ഇലതീനിപ്പുഴു, മുഞ്ഞ, മീലിമുട്ട, ശൽക്കകീടം തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാം. ലായനി ഏഴിരട്ടി വെള്ളം ചേർത്ത് ചെടികളിൽ എല്ലാഭാഗത്തും വീഴത്തക്ക രീതിയിൽ തളിക്കാം.

ഇല കീടനാശിനികൾ

ചേരുവ :

ആര്യവേപ്പ്, ശീമക്കൊന്ന, പെരുവലം എന്നിവയുടെ ഇലകൾ. ബാർസോപ്പ് : 400 ഗ്രാം വെള്ളം : 9 ലിറ്റർ

തയ്യാറാക്കുന്ന വിധം:

വേപ്പില, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടികളുടെ ഇല തുല്യ അളവിലെടുത്ത് തണലിൽ ഉണക്കി പൊടിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന ഇല മിശ്രിതം 400 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 24 മണിക്കൂർ വയ്ക്കുക തുടർന്ന് തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. 400 ഗ്രാം ബാർസോപ്പ് 9 ലിറ്റർ വെള്ളത്തിൽ കലക്കുക സോപ്പുവെള്ളവും മിശ്രിതവും കൂടി നല്ലതുപോലെ കലക്കി ഉപയോഗിക്കുന്നു.

മിശ്രിതം നേരിട്ട് ചെടികളിൽ തളിച്ചാൽ ചീര, വെണ്ട, വഴുതന ഇവയിലെ ഇലചുരുട്ടിപ്പുഴുക്കൾ, മീലിമുട്ട, വണ്ടുകൾ എന്നിവയെ നിയന്ത്രിക്കാം.