കഴിഞ്ഞ ജന്മങ്ങളിലെ കർമ്മബന്ധങ്ങളെയെല്ലാം പാടെ നശിപ്പിക്കുന്നതും തൊണ്ടിപ്പഴത്തെ തോല്പിക്കുന്നതുമായ ചുണ്ടും കാന്തി വിതറുന്ന മുത്തിനു തുല്യമായ പല്ലും ചന്ദ്രശോഭയുള്ള കവിൾത്തടങ്ങളും കാണാനിടവരണം.