pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. കേരളം ഒറ്റക്കെട്ടായി ഇതിനെ അപലപിക്കാൻ തയ്യാറാവാണം. എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും അക്രമങ്ങൾക്ക് കൂട്ട് നിൽക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ പുതിയ രീതിയിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോൾ അതിനെ തടയുകയാണ് ഇവരെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ അക്രമങ്ങ സംഭവങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രിതമായ അക്രമമാണ് സംസ്ഥാനത്ത് നടന്നത്. നാടിനെ ഭയത്തിൽ നിർത്താനുള്ള ആർ.എസ്.എസിന്റെ ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.