ശബരിമല യുവതീ പ്രവേശനത്തിൽ പ്രതികരിച്ച് മലയാളത്തിന്റെ പ്രിയഗായകരായ ഉണ്ണി മേനോനും ജ്യോത്സനയും. 100 വർഷത്തിലേറെ പഴക്കമുള്ള ആചാരം അനാവശ്യമായി കുത്തിപൊക്കുന്ന സ്ഥിതിയാണ് കേരളത്തിൽ ഇപ്പോൾ കാണാൻ കഴിയുന്നതെന്ന് ഇരുവരും പ്രതികരിച്ചു. ആത്മാർത്ഥ ഭക്തിയുള്ള സ്ത്രീകളാരും ശബരിമലയിൽ പോകണമെന്ന് പറയുന്നില്ല. നമ്മുടെ മുന്നിൽ വളരെ വലുതായിട്ടുള്ള ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതൊക്കെയാണ് പരിഹരിക്കേണ്ടതെന്ന് ജ്യോത്സന പറഞ്ഞു.
ഇപ്പോൾ നടക്കുന്ന തരത്തിൽ അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് എല്ലാവരെയും തല്ലിക്കൊല്ലുന്ന അവസ്ഥയിൽ എത്തിക്കരുത്. നമ്മുടെ ഊർജം മുഴുവനും ആവശ്യമുള്ള കാര്യങ്ങൾക്ക് വേണം ഉപയോഗിക്കേണ്ടത്. തിരക്കുള്ള ബസിൽ കയറിയാൽ ഒരു സ്ത്രീക്ക് വേണ്ടി ഒന്ന് എഴുന്നേറ്റ് കൊടുക്കാൻ പോലും ആരും തയ്യാറല്ല. അതൊക്കെയാണ് വേണ്ടത്. എന്നാൽ രാഷ്‌ട്രീയപരമായ ചർച്ചകൾക്കാണ് എല്ലാവരും പ്രാധാന്യം നൽകുന്നതെന്നും ഇരുവരും അഭിപ്രായപ്പെട്ടു.