news

1. ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിലെ അക്രമസംഭവങ്ങളില്‍ പ്രതികളെ പിടികൂടി പൊലീസ്. ഹര്‍ത്താലിനെ തുടര്‍ന്ന് ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 3178 പേര്‍. 487 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ 2191 പേര്‍ക്ക് ജാമ്യം ലഭിച്ചു. പ്രതികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിരുന്നു

2. അറസ്റ്റ് ചെയ്ത് വിട്ടയച്ചവരുടെ പേര് വിവരങ്ങള്‍ തയ്യാറാക്കി അതത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറിയിട്ടുണ്ട്. കണ്ണൂരില്‍ വ്യാപക അക്രമം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചും മുന്നൊരുക്കം. നിരോധനാജ്ഞ നിലനില്‍ക്കുന്ന അടൂരും അതീവ ജാഗ്രതയില്‍. അതിനിടെ, നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞു

3. ബോംബെറിഞ്ഞത് ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍. ഇയാള്‍ ബോംബെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടു മുന്‍പിലാണ് ബോംബ് വീണ് പൊട്ടിയത്. സി.പി.എമ്മിന്റെ റാലിയ്ക്ക് നേരെയും ഇയാള്‍ ബോംബ് എറിഞ്ഞിരുന്നു. ഹര്‍ത്താല്‍ ദിവസം ആര്യനാട്ടെ ഒരു സ്വകാര്യ ബാങ്ക് അടപ്പിക്കാന്‍ ശ്രമിച്ചതോടെ ആണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.

4. കോടികളുടെ വായ്പാ തട്ടിപ്പു നടത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് നപടി. ഈ നിയമ പ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന ആദ്യത്തെ വ്യവസായ പ്രമുഖനാണ് മല്യ.

5. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതി മല്യയെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മല്യയുടെ എല്ലാ വസ്തുവകകളും അന്വേഷണ ഏജന്‍സിക്ക് കണ്ടുകെട്ടാം. കര്‍ണാടകയിലേയും ബ്രിട്ടണിലേയും അടക്കം വസ്തു വകകള്‍ കണ്ടുകെട്ടാന്‍ സാധിക്കും. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ടതിനു ശേഷം ജാമ്യമില്ലാ വാറണ്ട് ലഭിച്ചിട്ടും കോടതിയില്‍ വിചാരണയ്ക്കു ഹാജരാകാത്ത ആളുകളെയാണ് ഈ നിയമപ്രകാരം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നത്

6. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര വിഷയം സജീവമാക്കി നിലനിര്‍ത്താന്‍ ബി.ജെ.പി. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാമക്ഷേത്ര നിര്‍മ്മാണത്തിന് ആയി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒന്നും ചെയ്തിട്ടില്ല. രാമക്ഷേത്രം പ്രധാനം അല്ലെന്ന് രാഹുല്‍ഗാന്ധി പ്രസ്താവന പോലും ഇറക്കിയിട്ടുണ്ട്

7. ഗാന്ധി കുടുംബം മുന്‍പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാമന്‍ ജീവിച്ചിരുന്നതിന് തെളിവില്ല എന്നാണ് പരാമര്‍ശം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര പ്രശ്നം പ്രധാനം ആയിരിക്കില്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. റഫാല്‍ ഇടപാടിലെ അഴിമതി, തൊഴില്‍ ഇല്ലായ്മ, കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്നിവ ആണ് ചര്‍ച്ച ആവുക എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന

8. കേരളത്തിലെ അക്രമ സംഭവങ്ങളില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രി. കേരളത്തിലെ സാഹചര്യങ്ങള്‍ ഗൗരവത്തോടെ ആണ് നിരീക്ഷിക്കുന്നത് എന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കേരളത്തില്‍ സമാധാനം കൊണ്ടുവരണം. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി ഉടന്‍ നിയന്ത്രണ വിധേയമാക്കണം എന്നും ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം

9. കേന്ദ്രത്തിന്റെ ഇടപെടല്‍ യുവതികളെ പ്രവേശിപ്പിച്ചതിന് എതിരയും അക്രമങ്ങള്‍ക്ക് എതിരെയും ബി.ജെ.പി എം.പിമാര്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ. അതേസമയം, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ബി.ജെ.പി വക്താവ് നരസിംഹ റാവു. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്ക് ഉള്ളില്‍ നിന്നുള്ള വലിയ പ്രത്യാഘാതം സര്‍ക്കാരിനും സി.പി.എമ്മിനും നേരിടേണ്ടി വരും. ലിംഗ നീതിക്കായി നിലകൊള്ളുന്ന പാര്‍ട്ടി ആണ് ബി.ജെ.പി. പക്ഷെ ഇവിടെ പ്രശ്നം വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കൂടിയെന്ന് നരസിംഹറാവു

10. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുമോ എന്ന ചോദ്യത്തില്‍ നിന്ന് നരസിംഹറാവു ഒഴിഞ്ഞ് മാറി. വിഷയം കോടതി പരിഗണനയില്‍ ആയതിനാല്‍ പ്രതികരിക്കാനില്ലെന്ന് റാവുവിന്റെ മറുപടി. ബി.ജെ.പി ഭീഷണിയുമായി രംഗത്ത് എത്തിയത് ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ദേശീയ നേതാക്കള്‍ കേരളത്തില്‍ എത്തും എന്ന് അറിയിച്ചതിന് പിന്നാലെ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേരളത്തില്‍ എത്തും. 15,27 തീയതികളില്‍ ആണ് മോദി കേരളത്തില്‍ എത്തുന്നത്

11. ശബരിമല യുവതീ പ്രവേശനത്തിലെ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നു. പൊലീസും ആഭ്യന്തര വകുപ്പും പൂര്‍ണ പരാജയം. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി. ഡി.ജി.പിയുടെ നിര്‍ദ്ദേശം എസ്.പിമാര്‍ അനുസരിക്കുന്നില്ലെന്ന സംഭവം കേരള ചരിത്രത്തില്‍ ആദ്യമെന്നും വിമര്‍ശനം

12. സി.പി.എം- ആര്‍.എസ്.എസ് സംഘടനകള്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അക്രമങ്ങള്‍ നടത്താന്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും സൗകര്യം ഒരുക്കിയത് സര്‍ക്കാര്‍. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് കലാപം നടക്കട്ടെ എന്നാണ് എന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം