വെള്ളറട: സി.പി.എം കിളിയൂർ ലോക്കൽ കമ്മറ്റി അംഗവും മാനൂർ പട്ടിക ജാതി സഹകരണ സംഘം പ്രസിഡന്റും സംസ്ഥാന എ.സി.എസ്.ടി സഹകരണ സംഘം സംസ്ഥാന വൈസ് ചെയർമാനും റിട്ട. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനുമായ ഡാലും മുഖം എസ്. സെൽവരാജ് (69) നിര്യാതനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം, പി.കെ.എസ് ജില്ലാകമ്മറ്റി അംഗം, വെള്ളറട ഏരിയാ സെക്രട്ടറി,കർഷക തൊഴിലാളി യൂണിയൻ വെള്ളറട ഏരിയാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. തോട്ടം തൊഴിലാളി യൂണിയൻ നേതാവ്, എൻ.ജി.ഒ യൂണിയൻ ജില്ലാകമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഓമന. മക്കൾ: വിജയകുമാർ, അനുസ്മിത, വിജിൻകുമാർ. മരുമക്കൾ: പ്രീത, സതീഷ്, റെനിമോൾ.