minister-

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ കയറിയത് നല്ല കാര്യമാണെന്ന് വെെദ്യുത മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടു. യുവതികൾ കയറിയതിനെതിരെ ശബരിമല കർമ്മസമിതിയും ആർ.എസ്.എസും നടത്തുന്ന പ്രതിഷേധങ്ങളെ ഒറ്റപ്പെടുത്തണമെന്നും മണി കൂട്ടിച്ചേർത്തു. ബിന്ദുവും കനകദുർഗയും ശ്രീലങ്കൻ സ്വദേശിയായ ശശികലയും കഴിഞ്ഞ ദിവസങ്ങളിലാണ് സന്നിധാനത്ത് പ്രവേശിച്ചത്. ഇതിനെ തുടർന്ന് കേരളത്തിൽ ശബരിമല കർമ്മസമിതി ഹർത്താൽ നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം​- ബി.ജെ.പി സംഘർഷവും ഉടലെടുത്തിരുന്നു.

എന്നാൽ ശബരിമലയിൽ നേരത്തെ തന്നെ യുവതികൾ കയറിയതായി മണി മുന്നെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. യുവതികൾ കയറിയില്ല എന്ന് വിചാരിച്ച് ഇരിക്കുവാണോ,​ നിങ്ങൾ ഏത് ലോകത്താണ്" എന്നാണ് അദ്ദേഹം അന്ന് ചേദിച്ചത്. ഞങ്ങൾക്ക് വേണമെങ്കിൽ ഒരു ലക്ഷം യുവതികളെ ശബരിമലയിൽ കയറ്റാനുള്ള കെൽപ്പുണ്ടെന്നും കോതമംഗലത്ത് വച്ച് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.