crime

കർണാടക: കൃഷി നാശത്തെതുടർന്ന് ഗൃഹനാഥൻ ഭാര്യയെും മക്കളെയും കൊന്ന ശേഷം ആത്മഹത്യ ചെയ്തു. കർണാടകയിലെ കൊപ്പാലിലാണ് സംഭവം. മാതാപിതാക്കളും നാല് മക്കളുമടങ്ങുന്ന കുടുംബത്തെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷെഖരിയാ ബീഡ്നൽ (42), ഭാര്യ ജയമ്മ, ബസമ്മ, ​ഗൗരമ്മ, സാവിത്രി, പാർവതി എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇവരിൽ 23 വയസ്സുള്ള ബസ്സമ്മയും 20 വയസ്സുള്ള ബരമ്മയും വിവാഹിതരാണ്. കുടുംബം വൻസാമ്പത്തിക ബാദ്ധ്യതയിലായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

കൃഷി ആവശ്യത്തിനായി ഷെഖരിയ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. എന്നാൽ വിളവ് നഷ്ടമായതിനെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഷെഖരിയായെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയതിന് ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.