പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ ജനുവരി 11 മുതൽ 18 വരെ അതതു കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ടൈംടേബിൾ
2019 ജനുവരി 3, 4 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളുടെ പുനഃക്രമീകരിച്ച പരീക്ഷാ തീയതികൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫീസ്
ബി.എ, ബി.എസ്.സി, ബി.കോം, ബി.കോം (ത്രീമെയിൻ), ബി.ബി.എ, ബി.സി.എ റീസ്ട്രക്‌ച്ചേർഡ്/വൊക്കേഷണൽ കോഴ്‌സുകളുടെ 2008 അഡ്മിഷൻ വരെയുളള വിദ്യാർത്ഥികൾക്കുള്ള രണ്ട്, നാല് സെമസ്റ്ററുകളുടെ മേഴ്‌സിചാൻസ് പരീക്ഷയ്‌ക്ക് പിഴ കൂടാതെ 2019 ജനുവരി 31 വരെയും 50 രൂപ പിഴയോടെ ഫെബ്രുവരി 4 വരെയും 125 രൂപ പിഴയോടെ ഫെബ്രുവരി 6 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
2018 ആഗസ്റ്റിൽ നടത്തിയ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് 2008 സ്‌കീം അഞ്ചാം സെമസ്റ്റർ (സപ്ലിമെന്ററി), ഏഴാം സെമസ്റ്റർ (സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
2018 ഒക്‌ടോബറിൽ നടത്തിയ എം.ഫിൽ മാത്തമാറ്റിക്‌സ് 2017 - 2018 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2018 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം കൊമേഴ്‌സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് (2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2014 ആൻഡ് 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്‌ക്കും 2019 ജനുവരി 10 വരെ അപേക്ഷിക്കാം.
2018 ജൂലായിൽ നടത്തിയ ബി.എ ആന്വൽ സ്‌കീം പാർട്ട് II മലയാളം പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈൻ വിദ്യാർത്ഥികൾ ഓൺലൈനായും (de.keralauniversity.ac.in) ഓഫ്‌ലൈൻ വിദ്യാർത്ഥികൾ ഫീസടച്ച് നിർദ്ദിഷ്ട അപേക്ഷാഫോറത്തിലും 2019 ജനുവരി 18 വരെ അപേക്ഷിക്കാവുന്നതാണ്. കരട് മാർക്ക്‌ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. തോറ്റ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 2019 ജനുവരി 10 വരെയും 50 രൂപ പിഴയോടെ ജനുവരി 14 വരെയും 125 രൂപ പിഴയോടെ ജനുവരി 16 വരെയും അപേക്ഷിക്കാം.