sabarimala-

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ വിദേശികൾ സന്നിധാനത്ത് പോകാതെ മടങ്ങി. സ്വീഡനിൽ നിന്നെത്തിയ മിഖായേൽ മൊറോസയും നദേശ ഉസ്കോവയുമാണ് ശബരിമല ദർശനത്തിനായി നിലയ്ക്കലിൽ എത്തിയത്. ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ട്. എന്നാൽ പ്രശ്നങ്ങളുണ്ടാക്കാൻ താത്പര്യമില്ലാത്തതിനാൽ മടങ്ങുന്നുവെന്ന് വിദേശികൾ പറഞ്ഞു.

യുവതികൾ ശബരിമല ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് ഹർത്താലും തുടർന്ന് അക്രമ സംഭവങ്ങളും അരങ്ങേറിയിരുന്നു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ ഇന്ന് ജില്ലാകളക്ടർ നീട്ടിയിരുന്നു.