sun

തിരുവനന്തപുരം: സൺ ഹോംസിന്റെ മൂന്ന് പ്രോജക്‌ടുകളുടെ താക്കോൽദാനം മാനേജിംഗ് ഡയറക്‌ടർ വി. സജീവ് നിർവഹിച്ചു. സൺ ടെമ്പിൾ സ്‌ക്വയർ, സൺ നീലകണ്‌ഠ അപ്പാർട്ട്‌മെന്റ്, സൺ എലിക്കാസ അപ്പാർട്ട്‌മെന്റ് എന്നിവയുടെ താക്കോൽദാനമാണ് നടന്നത്. നഗരവുമായി ഏറെ അടുത്തുള്ള സൺ ടെമ്പിൾ സ്‌ക്വയറും സൺ നീലകണ്‌ഠ പ്രോജക്‌ടും അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിച്ചിരിക്കുന്നത്.

സ്‌കൈ വില്ല കൺസെപ്‌റ്രിലാണ് സൺ എലിക്കാസ പ്രോജക്‌ടിന്റെ നിർമ്മാണം. 52 അപ്പാർട്ട്‌മെന്റുകളും കാർ പാർക്കിംഗ് സൗകര്യങ്ങളോടും കൂടിയ പ്രോജക്‌ടാണിത്. കിംസ് ആശുപത്രിക്കും ലുലുമാളിനും സമീപത്താണ് സൺ എലിക്കാസ സ്ഥിതിചെയ്യുന്നത്. രണ്ടു ടവറുകളായി നിർമ്മിക്കപ്പെട്ടിരിക്കുന്ന എലിക്കാസയിൽ ഓരോ ടവറിനും രണ്ട് ലിഫ്‌റ്റ് വീതവുമുണ്ട്.