trump-

വാഷിംഗ്ടൺ: മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടണമെന്ന ആവശ്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറച്ചു നിന്നതോടെ ഭരണസ്തംഭനം അയവില്ലാതെ തുടരുന്നു. തന്റെ പദ്ധതിയ്ക്ക് ഡെമോക്രാറ്റുകൾ തടസം നിന്നാൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി.

സ്തംഭനം ഒരുപക്ഷെ മാസങ്ങളോ വർഷങ്ങളോ നീണ്ടേക്കും. അതിന് താൻ തയ്യാറെടുത്തു കഴിഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. പദ്ധതിയ്ക്ക് എതിരു നിന്നാൽ മറ്റുള്ള ബില്ലുകളിൽ ഒപ്പുവയ്ക്കില്ലെന്നും ട്രംപ് പറഞ്ഞു. സുപ്രധാന ഡെമ്രോക്രാറ്റ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി, മുതിർന്ന ഡെമോക്രാറ്റ് നേതാവ് ചക് ഷമർ എന്നിവരാണ് ഡോണാൾഡ് ട്രംപുമായി ചർച്ച നടത്തിയത്.

മതിൽ നിർമ്മിക്കാൻ പണം ആവശ്യപ്പെട്ടുള്ള ട്രംപിന്റെ നിർദ്ദേശം സെനറ്റ് തള്ളിയിരുന്നു. ഇതിനെ മറികടക്കാനായി വേണ്ടിവന്നാൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് പ്രസിഡന്റിന്റെ നിലപാട്.

അമേരിക്കയിൽ രണ്ടാഴ്ചയായി ട്രഷറി സ്തംഭനം തുടരുകയാണ്. മെക്സിക്കോ മതിലിന് പണം അും ട്രംപ് പറഞ്ഞു.
എട്ടുലക്ഷത്തോളം സർക്കാർ ജീവനക്കാരാണ് അമേരിക്കൻ ട്രഷറി സ്തംഭനത്തെ തുടർന്ന് ശമ്പളമില്ലാതെ ജോലിയെടുക്കുന്നത്.