ന്യൂഡൽഹി: രാജ്യത്തെ കർഷകരെ കോൺഗ്രസ് വോട്ടുബാങ്കുകളായി മാത്രമാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാർഷിക വായ്പകൾ എഴുതിത്തള്ളിയെ കോൺഗ്രസ് നടപടിയെ പരിഹസിക്കുകയായിരുന്നു പ്രധാനമന്ത്രി. കോൺഗ്രസ് കർഷകർക്ക് വോട്ടുബാങ്കാണെങ്കിൽ ഞങ്ങൾ അവരെ കാണുന്നത് അന്നദാതാക്കളായാണ്. ഇതാണ് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസമെന്നും മോദി പറഞ്ഞു.
മുൻ കോൺഗ്രസ് ഗവൺമെന്റുകൾ കർഷകർക്ക് ഗുണമുള്ള പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിൽ അവർക്ക് വായ്പയെടുക്കേണ്ടിവരില്ലായിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ് തന്നെ കടങ്ങൾഎഴുതി തള്ളി കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
നടപ്പാക്കിയ പല പദ്ധതികൾക്കും കോൺഗ്രസ് കുടുംബത്തിലുള്ളവരുടെ പേരുകൾ നൽകിയെന്നും മോദി കുറ്റപ്പെടുത്തി.