p-sadasivam-

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ തുടർന്നുള്ള സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്രസർക്കാരിനെ അറിയിച്ചെന്ന് ഗവർണർ പി.സദാശിവം. ​ കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിഗിനെയാണ് ഫോണിലൂടെ ക്രമസമാധാന നിലയെക്കുറിച്ചുള്ള വിവരം ധരിപ്പിച്ചത്.

ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെയുണ്ടായ ഹർത്താലും തുടർന്ന് നടന്ന സംഘർഷങ്ങളിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.

അതേസമയം, കേരളത്തിൽ നടന്ന സംഘർഷത്തിൽ ഇതുവരെ 3178 പേർ അറസ്‌റ്റിലായതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 487 പേരെ റിമാൻഡ് ചെയ്‌തു. ഇതിൽ 2691 പേർക്ക് ജാമ്യം ലഭിച്ചതായും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു