sabarimala-

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭം നടക്കുന്നതിനാൽ കേരളത്തിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാരോടു ജാഗ്രത പാലിക്കാൻ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ നിർദേശം.

ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങളിൽ പോകരുത്. മാദ്ധ്യമ വാർത്തകൾ ശ്രദ്ധിക്കണമെന്നും ഹൈക്കമ്മിഷൻ നിർദ്ദേശം നൽകി. അമേരിക്കയും കഴിഞ്ഞദിവസം തങ്ങളുടെ പൗരൻമാർക്ക് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില ഗവർണർ പി.സദാശിവം കേന്ദ്രത്തെ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രിയേയാണ് ധരിപ്പിച്ചത്.