മലയാളികളുടെ സ്വന്തം സലിംകുമാറിന്റെ അഭിനയത്തിന് വിദേശ സംഗീതജ്ഞനായ ആരാധകന്റെ ഗാനോപഹാരം. വിദേശ സംഗീതഞ്ജൻ ഗ്രേഡി ലോംഗാണ് ഇന്ത്യയിൽ വന്നതിനു ശേഷം കണ്ട മമ്മൂട്ടി ശ്രീനിവാസൻ ടീമിന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തോടെ സലിംകുമാറിന്റെ ആരാധകനായത്.
ഗ്രേഡിക്ക് ഒടുവിൽ സലിംകുമാറിനൊപ്പം അഭിനയിക്കാനും അവസരം ലഭിച്ചു.
ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി'യിലാണ് ഗ്രേഡി സലിംകുമാറിനൊപ്പം അഭിനയിച്ചത്.
ചിത്രത്തിന്റെ ഡബ്ബിംഗ് നിർവഹിക്കാൻ സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് ഗ്രേഡി സലിംകുമാറിനെ കാണുകയും, തന്റെ ഇഷ്ടം 'വ്യത്യസ്തനാമൊരു ബാലൻ' എന്ന ഗാനത്തിലൂടെ അറിയിക്കുകയും ചെയ്തത്. ആദ്യമായി ഒരു മലയാള ചിത്രത്തിന് പാട്ട് പാടിയ ആദ്യ വിദേശിയാണ് ഗ്രേഡി.
തന്റെ വീഡിയോ സലിം കുമാർ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തതിന്റെ സന്തോഷത്തിലാണ്. ഇരുവരും അഭിനയിച്ച 'ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി' ഫെബ്രുവരിയിൽ തീയറ്ററുകളിൽ എത്തും.
വിദേശിയാണെങ്കിലും ഗ്രേഡിക്ക് ഒരുമലയാളി ബന്ധം കൂടിയുണ്ട്. മലയാളിയായ സുജ പാരീസ് ലോങ്ങ് ആണ് ഗ്രേഡിയുടെ ഭാര്യ. ഇവർ കുടുംബത്തോടൊപ്പം കേരളത്തിലാണ് താമസം.
ജെറി അമൽദേവിന്റെ മുന്നിൽ ഒരു സ്റ്റേജ് ഷോയ്ക്കിടെ ആയിരം കണ്ണുമായി എന്ന ഗാനം പാടിയാണ് ഗ്രേഡി മലയാളികൾക്ക് സുപരിചിതനാവുന്നത്.