സണ്ണി വെയ്ൻ തമിഴിൽ അരങ്ങേറുന്ന ജിപ്സി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ജീവയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സഖാവ് ബാലൻ എന്ന കഥാപാത്രത്തെയാണ് സണ്ണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംവിധായകൻ ലാൽജോസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകൻ രാജു മുരുഗനാണ് ജിപ്സി സംവിധാനം ചെയ്യുന്നത്. രാജു മുരുഗൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നടാഷ സിംഗ് നായികയാവുന്ന ചിത്രത്തിൽ സുശീല രാമൻ, കരുണ പ്രസാദ് എന്നിവരും അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. സെൽവകുമാർ എസ്.കെ ഛായാഗ്രഹണം നിർവഹിക്കുന്നു.