new-delhi

ന്യൂഡൽഹി: ആഘോഷ പാർട്ടിക്കിടെ അച്ഛൻ എട്ട് വയസുകാരനായ മകന് നേരെ വെടിയുതിർത്തു. ഡൽ​ഹിയിലെ ഉസ്മാൻപൂരിൽ നടന്ന ആഘോഷ പാർട്ടിക്കിടെയാണ് സംഭവം. ഒരു ഫാം ഹൗസിൽ വച്ച് നടന്ന പാർട്ടിക്കിടെ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു ഇയാൾ പക്ഷേ വെടിയേറ്റത് കുട്ടിക്കായിരുന്നു. കുട്ടിയുടെ കവിളിലായിരുന്നു വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചങ്കിലും കുട്ടി മരിച്ചിരുന്നതായി ​- പൊലീസ് പറഞ്ഞു.

അന്വേഷണത്തിൽ കുട്ടിയുടെ അച്ഛൻ തന്നെയാണ് വെടിയുതിർത്തതെന്ന് വ്യക്തമായി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഉത്തർപ്രദേശിലെ ഒരു വ്യക്തിയിൽ നിന്നാണ് തോക്ക് ലഭിച്ചതെന്ന് ഇയാൾ പൊലീസിനോട് പറ‍ഞ്ഞു. ആകാശത്തേക്ക് വെടുവെക്കുകയായിരുന്നു ഇയാൾ,​ പക്ഷേ നിർഭാഗ്യവശാൽ ലക്ഷ്യം തെറ്റി അത് കുട്ടിക്ക് ഏൽക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അടുത്തിടെ പുതുവത്സരാഘോഷത്തിനിടെ സമാനമായ രീതിയിൽ ഒരു സ്ത്രീയും വെടിയേറ്റ് മരിച്ചിരുന്നു.