palakkad

പാലക്കാട്: പാലക്കാട് ചെർപ്പുളശേരിയിൽ ഡി.വെെ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. ചെർപ്പുളശേരി കുറ്റക്കോട് പൂന്തോട്ടത്തിൽ ഷബീറലിക്കാണ് വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് യുവാവിനെ വീട്ടിൽ കയറി വെട്ടിയത്. ശനിയാഴ്‌ച അർദ്ധരാത്രിയോടെയാണ് അക്രമണമുണ്ടായത്. ഹർത്താലുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ ഭാഗമാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ജില്ലയിൽ ഇതുവരെ ഹർത്താൽ അക്രമത്തിൽ 509 പേർ അറസ്റ്റിലായിട്ടുണ്ട്. ഹർത്താലിനെ തുടർന്നുണ്ടായ സംഘർഷം പാലക്കാട് ജില്ലയിൽ ഇന്നും തുടരുകയാണ്.