mamata-banarjee

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽകോൺഗ്രസ് നേതാവുമായ മമത ബാനർജി രാജ്യത്തെ അടുത്ത പ്രധാനമന്ത്രിയാകാൻ സാദ്ധ്യതയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് വ്യക്തമാക്കി. ‘പശ്ചിമ ബംഗാളിന്റെ വിധി മമതാ ബാനർജിയുടെ വിജയത്തെ ആശ്രയിച്ചിരിക്കും. അവർ നല്ല ആരോഗ്യത്തോടെ ഇരിക്കണം, കാരണം ബംഗാളിൽ നിന്ന് ആരെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുമെങ്കിൽ അത് മമതാ ബാനർജി ആകാനാണ് ഏറ്റവും സാദ്ധ്യത'യെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ, 2019 ലും മോദി തന്നെ രാജ്യത്തെ നയിക്കും. അതാണ് യാഥാർഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമതാ ബാനർജിക്ക് 64ാം പിറന്നാളാശംസകൾ നേർന്നു കൊണ്ടായിരുന്നു ഘോഷിന്റെ പരാമർശം. പശ്ചിമ ബംഗാളിന്റെ സി.പി.എമ്മുകാരനായ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന് ബംഗാളിൽ നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രി ആകാമായിരുന്നെന്നും, എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി അതിന് അനുവദിച്ചില്ലെന്നും ഘോഷ് പറഞ്ഞു. പ്രസിഡന്റ് സ്ഥാത്തേയ്‌ക്ക് പ്രണബ് മുഖർജിയെ എതിർത്ത മമതയുടെ ഘോഷ് അദ്ദേഹം വിമർശിച്ചു.