ആരാധകരുടെ ചോദ്യങ്ങളോട് പൊട്ടിത്തെറിച്ചിരിക്കുയാണ് നടിയും അവതാരകയുമായ ആര്യ. സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങളാണ് ആര്യയെ ചൊടിപ്പിച്ചത്. ഭർത്താവിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഇൻസ്‌റ്റഗ്രാമിലൂടെ പ്രതികരിക്കാൻ കാരണമായതെന്ന് ആര്യ പറയുന്നു.
'നിങ്ങൾ എല്ലാവരും എന്റെ സ്വകാര്യ ജീവിതം ചികഞ്ഞു കൊണ്ടിരിക്കുന്നത് കൊണ്ടു മാത്രമാണ് താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഞാനൊരു സിംഗിൾ മദറാണ്. കുറച്ചു നാളുകളായി ഞാനും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നത്. ഞങ്ങൾ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ രണ്ടു പേരും ചേർന്നാണ് ഞങ്ങളുടെ കുഞ്ഞിനെ വളർത്തുന്നതും. സഹികെട്ടാണ് എനിക്ക് ഈ കാര്യങ്ങൾ പറയേണ്ടി വരുന്നത്'- ആര്യ വ്യക്തമാക്കുന്നു.
'എന്റെ മകൾ റോയയുടെ അച്ഛനെ ഈ പോസ്റ്റിൽ ഞാൻ ടാഗ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാൻ മാനിക്കുന്നു. അദ്ദേഹവും കടന്നു പോകുന്ന സാഹചര്യങ്ങളെ കുറിച്ചും എനിക്കു ബോധ്യമുണ്ട്'. തന്നെയോ തന്റെ മകളെയോ മകളുടെ അച്ഛനെയോ അപമാനിക്കുന്ന തരത്തിലുളള കമന്റുകൾ കുറ്റകരവും ആ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്യുമെന്നും ആര്യ മുന്നറിയിപ്പ് നൽകുന്നുണ്ട്.