pickle

അച്ചാർ ഇഷ്ടപ്പെടാത്തവരില്ലല്ലോ അല്ലേ.. വിശപ്പില്ലാത്തവർക്ക് വിശപ്പുണ്ടാകാൻ ഏറ്റവും നല്ല വഴി അല്പം അച്ചാർ തൊട്ടുകൂട്ടുക എന്നതാണ്. വിശപ്പിനെ ഉത്തേജിപ്പിക്കുന്നവയാണ് അച്ചാറുകൾ. ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നവയാണ് ഇവ.

അച്ചാറിൽ ഉപ്പിന്റെയും എണ്ണയുടെയും അളവ് ഒരുപരിധിക്കപ്പുറം കൂട്ടരുത്. ബ്ലഡ്പ്രഷറും കൊളസ്‌ട്രോളും കൂടുതലുള്ളവർ അച്ചാർ ഉപയോഗിക്കരുത്. ചോറിനോടൊപ്പം പുളിയുള്ള അച്ചാർ പാടില്ലെന്നാണ് പ്രകൃതി ചികിത്സകർ പറയുന്നത്. അമിതമായ ഉപ്പും എരിവും പുളിയും അച്ചാറിനെ വിഷമയമാക്കും. കേടാകാതിരിക്കാൻ വേണ്ടി രാസസംരക്ഷകങ്ങൾ അച്ചാറുകളിൽ ചേർക്കുന്നതും ദോഷം ചെയ്യും. ഉപ്പ്, പഞ്ചസാര, വിനാഗിരി, നല്ലെണ്ണ, മഞ്ഞൾ തുടങ്ങിയവയാണ് പ്രകൃതിദത്തമായ സംരക്ഷകങ്ങൾ. രാസസംരക്ഷകങ്ങൾ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. ഉപയോഗം കൂടിയാൽ അതു രക്തചംക്രമണത്തെ ബാധിക്കും.