ഫ്രാൻസ്: 122ആം വയസ്സിൽ ലോകത്തോട് വിടപറഞ്ഞ ക്ലമന്റ് മുത്തശ്ശി കള്ളിയാണോ? ഈ ചോദ്യമാണ് ലോകത്ത് പലയിടത്തും ഇപ്പോഴത്തെ ചർച്ചാവിഷയം.1997ൽ ഫ്രാൻസിന്റെ തെക്കൻ പ്രവിശ്യയിൽ 122ആം വയസ്സിലായിരുന്നു ജെയിൻ കാൾമറ്റ് മരണപ്പെട്ടത്. ജിവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് വേൾഡ് റെക്കോഡും ജെയിൻ കാൾമെറ്റ് സ്വന്തമാക്കിയിരുന്നു.
എന്നാൽ കാൾമെറ്റ് ലോകത്തോട് പറഞ്ഞത് കള്ളമാണെന്നാണ് റഷ്യൻ ഗണിത ശാസ്ത്രജ്ഞനായ നിക്കോളെ സാക് പറയുന്നത്. ജെയിൻ കാൾമെറ്ര് ശരിക്കും അവരല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. വളരെ നാളത്തെ പഠനത്തിന് ശേഷമാണ് സാക് ഇത്തരത്തിൽ ഒരു വിഷയം ചർച്ച ചെയ്യുന്നത്.
ജെയിൻ എന്ന് വാദിക്കുന്ന സ്ത്രീ ശരിക്കും യുവോൻ കാൾമെറ്റ് ആണെന്ന് സാക് ഉറപ്പിച്ച് പറയുന്നു. അതായത് ജയിൻ കാൾമെറ്റിന്റെ മകൾ. സ്വന്തം അമ്മയുടെ പേരും രേഖളും ഉപയോഗിച്ച് ഇവർ ജയിൻ കാൾമെറ്റായി മാറുകയായിരുന്നു എന്നാണ് സാക് പറയുന്നത്. പാരമ്പര്യ സ്വത്തുക്കളുടെ നികുതി ഒഴിവാക്കുന്നതിനായാണ് ഇവർ ആൾമാറാട്ടം നടത്തിയത്. 1930കളിൽ ഇവർ അമ്മയായ ജെയിൻ കാൾമെറ്റിന്റെ രേഖകൾ യുവോൻ ഉപയോഗിക്കുകയായിരുന്നു. മരിക്കുമ്പോൾ ഇവർക്ക് 99 വയസ്സായിരുന്നു ഉണ്ടായിരുന്നതെന്നും സാക്ക് അഭിപ്രായപ്പെട്ടു.
ഇതിന് പുറമെ ഇവർ കാൾമെറ്റ് അല്ലെന്ന് തെളിയിക്കുന്ന ചില സാദ്ധ്യതകളും സാകിന്റെ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. യുവോന് അമ്മ ജെയിനിനേക്കാളും ഉയരമുണ്ട്. എന്നാൽ നൂറാം വയസ്സിലേക്ക് കടക്കുമ്പോൾ ഇവക്ക് ഉയരത്തിൽ വ്യത്യാസം വന്നിരുന്നതായി റിപ്പോർട്ടിലുണ്ട്. 1930കളിലെ ജെയിനിന്റെ പാസ്പോർട്ടിൽ കാണുന്ന കണ്ണുകളുടെ നിറവും നിലവിലുള്ള ജയിനിന്റെ കണ്ണുകളുടെ നിറവും തമ്മിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ ഇവരുടെ നെറ്റിയിലും താടിയിലുമുള്ള ശാരീരിക വ്യത്യാസങ്ങളും അദ്ദേഹം എടുത്തു പറയുന്നുണ്ട്. രേഖകൾ വ്യക്തമാക്കുന്നതിനായി ഇവരുടെ ഫോട്ടോകളും കുടുംബത്തെ സംബന്ധിച്ച മറ്റ് രേഖകളും ആഴ്സിലേക്ക് അയക്കാൻ ആവശ്യപ്പെട്ടപ്പോൾ അതല്ലാം ജയിൻ കാൾമെറ്റ് നശിപ്പിച്ചുകളഞ്ഞു എന്നായിരുന്നു കിട്ടിയ വിവരം.
എന്നിരുന്നാലും ഇപ്പോൾ ക്ലമന്റിന്റെ പേരിൽ നടത്തിയ ഈ പഠനം ഇതുവരെ ശരിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ സാക്ക് വാദിച്ച കാര്യങ്ങൾക്ക് ജനങ്ങൾക്കിടയിൽ ഒരു ചലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പല ദേശീയ അന്തർദേശീയ മാദ്ധ്യമങ്ങളും സംഭവം ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ സത്യം ഇപ്പോഴും ജയിനിനൊപ്പം അജ്ഞാതമാണ്.