bjp

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നടത്തുന്ന ബിം മഹാസംഘം വിജയ് സങ്കൽപ്പ് റാലിയിൽ ലോക റെക്കാഡ് സൃഷ്ടിക്കാൻ ബി.ജെ.പി ഒരുങ്ങുന്നു. റാലിയിൽ പങ്കെടുക്കുന്ന പാർട്ടി പ്രവർത്തകർക്കും അനുയായികൾക്കും വേണ്ടി 3000 കിലോ 'കിച്ച‌ടി' പാചകം ചെയ്ത റെക്കാഡ് സ്വന്തമാക്കാനാണ് ബി.ജെ പി ഒരുങ്ങുന്നത്. ഡൽഹിയിലെ രാംലില മൈതാനത്തിലെ ദളിത് പാർട്ടി പ്രവർത്തകരുടെ വീടുകളിൽ നിന്നും ശേഖരിച്ച അരിയും സാധനങ്ങളും കൊണ്ടാണ് കിച്ചടി തയ്യാറാക്കുന്നത്.

bjp

രാജ്യത്തെ ദളിത് സമൂഹത്തിനായി കേന്ദ്രസർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും യാതൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ബി.ജെ.പി ദളിതർക്ക് വേണ്ടി ഡൽഹിയിൽ മഹാറാലി സംഘടിപ്പിക്കുന്നത്. നേരത്തെ, ഭക്ഷ്യ വകുപ്പിന് കീഴിൽ 2017ൽ സംഘടിപ്പിച്ച വേൾഡ് ഫുഡ് ഇന്ത്യ ഫെസ്റ്റിവെല്ലിൽ പ്രശസ്ത പാചകക്കാരൻ സഞ്ജീവ് കപൂർ തയ്യാറാക്കിയ 918 കിലോ കിച്ചടിയാണ് നിലവിലെ ലോക റെക്കാർഡ്. ബി.ജെ.പി പരിപാടിക്കായി 3000 കിലോ കിച്ചടി തയ്യാറാവുന്നതോടെ ഈ കണക്ക് പിന്നിലാവും.