tantri-devaswom-board

സന്നിധാനം: യുവതീ പ്രവേശത്തെ തുടർന്ന് ശബരിമല നടയടച്ച തന്ത്രിയുടെ നടപടി തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇക്കാര്യത്തിൽ 14 ദിവസത്തിനുള്ളിൽ തന്ത്രി വിശദീകരണം നൽകണമെന്നും ദേവസ്വം കമ്മിഷണർ എൻ.വാസു വ്യക്തമാക്കി. ശബരിമലക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിനാണ്. അത്തരം നടപടിയെടുക്കുന്നതിന് മുമ്പ്‌ ദേവസ്വം ബോർഡിനോട് തന്ത്രി അനുമതിതേടണം.ബോർഡിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരമൊരു നടപടി എടുക്കാൻ തന്ത്രിക്ക് കഴിയില്ലെന്നും ദേവസ്വം കമ്മീഷണർ വ്യക്തമാക്കി.

ക്ഷേത്രാചാരപ്രകാരമുള്ള താന്ത്രികക്രിയ പാലിക്കാനാണ് തന്ത്രി ശുദ്ധിക്രിയ നടത്തിയതെങ്കിൽ പോലും അത് സുപ്രീം കോടതി ഉത്തരവിനെതിരാണെങ്കിൽ അതിന്‌ ദേവസ്വംബോർഡിന്റെ അനുമതിതേടിയേ തീരൂ എന്നും എൻ വാസു വ്യക്തമാക്കി.