hair

മുട്ടയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ ആരോഗ്യത്തേയും വളർച്ചയേയും സഹായിക്കുന്നു. രണ്ട് മുട്ട പൊട്ടിച്ച് നന്നായി ബീറ്റ് ചെയ്ത് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യുന്നതിലൂടെ മുടിയുടെ കരുത്ത് കൂടും.
ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്ന ഒമേഗാ ത്രീ ഫാറ്റി ആസിഡുകൾ മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഒലിവ് ഓയിൽ ചെറു ചൂടിൽ തലയോട്ടിയിലും മുടിയിലും പുരട്ടി മസാജ് ചെയ്ത് 45 മിനിറ്റിന് ശേഷം കഴുകുക.

പ്രോട്ടീൻ ധാരാളമടങ്ങിയ കടൽ മത്സ്യങ്ങൾ, മുട്ട,വാൾനട്ട്, ബദാം എന്നിവ മുടിക്ക് കരുത്തേകുന്ന ഭക്ഷണങ്ങളാണ്.
ആഴ്ചയിലൊരിക്കൽ കറ്റാർവാഴ ജെൽ ഉപയോഗിച്ച് തലയും മുടിയും മസാജ് ചെയ്യുന്നത് മുടിയുടെ വളർച്ച വർദ്ധിപ്പിക്കും. അതുപോലെ അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ മുടിക്ക് ഏറെ ഗുണം ചെയ്യും.