shammi-thilan-mohanlal

തന്റെ അച്ഛനോട് കാണിച്ച അനീതിക്ക് താരസംഘടനയായ അമ്മ പ്രായശ്‌ചിത്തം ചെയ്യുമെന്ന് തന്നെയാണ് വിശ്വാസമെന്ന് നടൻ ഷമ്മി തിലകൻ. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിൽ നിന്ന് യുവനടൻ ധ്രുവനെ പുറത്താക്കിയതിനെ പരിഹസിച്ച് കഴിഞ്ഞ ദിവസം ഷമ്മി ഫേസ്ബുക്ക് പോസ്‌റ്റിട്ടിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന ചർച്ചയിലാണ് തിലകൻ- അമ്മ വിഷയം താരം വീണ്ടും ഉയർത്തിയത്.

തന്റെ പിതാവിനോട് കാണിച്ച അനീതിക്ക് പരിഹാരമുണ്ടാകുമെന്ന് അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ലാലേട്ടൻ തനിക്ക് വാക്കു തന്നിരുന്നതാണ്. ആ ഉറപ്പിനുള്ള ഉപകാര സ്‌മരണയെന്നോണമാണ് ഒടിയൻ സിനിമയിൽ പ്രതിനായകന് ശബ്‌ദം കൊടുക്കാൻ പ്രതിഫല ഇച്ഛയില്ലാതെ ഒരു മാസത്തോളം സ്‌‌റ്റുഡിയോയിൽ കുത്തിയിരുന്നതെന്നും ഷമ്മി പറയുന്നു. തന്റെ ഭാഗം കഴിഞ്ഞെന്നും ഇനിയെല്ലാം ലാലേട്ടന്റെ കൈയിലാണെന്നും താരം കൂട്ടിച്ചേർത്തു.