തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണമാണ് അരങ്ങേറിയത്. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിെനയും രൂക്ഷമായി വിമർശിച്ച് തൃത്താല എം.എൽ.എ വി.ടി ബൽറാം രംഗത്ത്. ഈ നാടിന്റെ സ്വൈര ജീവിതം തകർക്കാനും വർഗീയത വളർത്താനും വോട്ട് ബാങ്ക് ലക്ഷ്യം വച്ച് കലാപങ്ങൾ സൃഷ്ടിക്കാനുമാണ് ബി.ജെ.പിയെപ്പോലെ സി.പി.എമ്മിന്റെയും ലക്ഷ്യമെന്ന് വി.ടി ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം.
പേരാമ്പ്രയിൽ സംഘർഷത്തിനിടെ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. ഇതിനെയും ബൽറാം രൂക്ഷമായി വിമർശിച്ചു. നവോത്ഥാനത്തേക്കാൾ പ്രധാനം സമാധാനമാണെന്നും പിണറായി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവർ ഇല്ലാതാക്കുന്നത് മനുഷ്യരുടെ മനസമാധാനമാണെന്ന് ബൽറാം പറഞ്ഞു. ഇന്ന് രാവിലെയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പന്നിമുക്ക് മാണിക്കോത്ത് അതുൽ ദാസിനെ റിമാൻഡ് ചെയ്തത്. പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനായിരുന്നു അതുൽ ദാസ് ഉൾപ്പെടെയുള്ളവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ നാടിന്റെ സ്വൈര ജീവിതം തകർക്കാനും വർഗീയത വളർത്താനും വോട്ട് ബാങ്ക് ലക്ഷ്യം വച്ച് കലാപങ്ങൾ സൃഷ്ടിക്കാനുമാണ് ബിജെപിയെപ്പോലെ സിപിഎമ്മിന്റെയും ലക്ഷ്യം. പിണറായി വിജയൻ മുതൽ ഈ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവർ ഇല്ലാതാക്കുന്നത് മനുഷ്യരുടെ മനസ്സമാധാനമാണ്.
നവോത്ഥാനത്തേക്കാൾ പ്രധാനമാണ് സമാധാനം.
Read more: ഹർത്താലിന് പള്ളിക്ക് നേരെ കല്ലേറിഞ്ഞു, സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ