ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഷവോമി മടക്കാൻ കഴിയുന്ന സ്ക്രീനുകളുള്ള ടാബ്‌ലറ്റ് ഫോണുകൾ നിർമ്മിക്കുന്നു. ഒരു ടാബ്‌ലറ്റിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ടാബ്‌ലറ്റ് മടക്കുമ്പോൾ ഫോണിന്റെ രൂപത്തിലേക്ക് മാറുന്നതായാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
ടെക് രംഗത്തെ രഹസ്യങ്ങൾ പുറത്ത് വിട്ട് ശ്രദ്ധേയനായ ഇവാൻ ബ്ലാസ് ആണ് ഇക്കാര്യവും പുറത്ത് വിട്ടത്. തന്റെ ട്വിറ്ററിലൂടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ ഉപയോഗിക്കുന്ന ടാബ്‌ലറ്റിൽ ഷവോമിയുടെ ആപ്പുകളും നിരവധി ചൈനീസ് ആപ്പുകളും കാണാം.
വാർത്തയെ കുറിച്ച് ഷവോമി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ ഫോൾഡബിൾ ഫോണുകളിൽ ഒരു കരുത്തനും കൂടി എത്തുകയാണെന്ന് ഉറപ്പിക്കാം.
Can't speak to the authenticity of this video or device, but it's allegedly made by Xiaomi, I'm told. Hot new phone, or gadget porn deepfake? pic.twitter.com/qwFogWiE2F
— Evan Blass (@evleaks) January 3, 2019
സാംസങ്ങാണ് ആദ്യമായി ഫോൾഡബിൾ ഫോണുകളുടെ പ്രോട്ടോ ടൈപ്പ് അവതരിപ്പിച്ചത്. ആദ്യത്തെ മടക്കുന്ന ഫോൺ നവംബറിൽ പുറത്തിറക്കുമെന്നും സാംസങ്ങ് അറിയിച്ചു. ലോകത്തെ ആദ്യത്തെ ഫോൾഡബിൾ സ്ക്രീനുള്ള ഫോൺ തങ്ങളുടേതാണ് എന്നാണ് സാംസങ്ങിന്റെ അവകാശവാദം. എന്തായാലും മടക്കുന്ന സ്ക്രീനുള്ള ഫോണുകൾ വരുന്നതോടെ എല്ലാവരുടെയും സ്മാർട്ട് ഫോൺ പ്രിയം അവസാനിക്കുമെന്നുറപ്പാണ്. 2019ൽ തന്നെ ഇത്തരം ഫോണുകൾ വിപണിയിലെത്തും എന്നുറപ്പാണ്.