കൊച്ചി: സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് കേരളത്തെ കൊലക്കളമാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കേണ്ട മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എമ്മും അക്രമം നടത്തുമ്പോൾ വർഗീയധ്രുവീകരണം ഉണ്ടാക്കി നേട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ മാസം എട്ട്, ഒൻപത് തിയതികളിലെ പണിമുടക്ക് ഹർത്താലായി മാറരുതെന്ന് യു.ഡി.എഫ് നിർദേശം നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.