news

1. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് എതിരായ എന്‍.എന്‍.എസ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സര്‍ക്കാരും ഇടത് നേതാക്കളും. എന്‍.എസ്.എസിന്റെ പ്രസ്താവന കലാപത്തിന് ആഹ്വാനം ചെയ്യുന്നത് എന്ന് കുറ്റപ്പെടുത്തല്‍. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പം. സര്‍ക്കാരിന് എതിരായ എന്‍.എസ്.എസിന്റെ വിമര്‍ശനം വസ്തുതകള്‍ മനസിലാക്കാതെ എന്നും വിമര്‍ശനം.

2. സംസ്ഥാനത്ത് നടന്ന സംഘര്‍ഷത്തിന് ഉത്തരവാദി ആരെന്ന്, അരി ആഹാരം കഴിക്കുന്നവര്‍ക്ക് അറിയാം എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസവും ഭരണഘടനയും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതല. എന്‍.എസ്.എസ് ആര്‍.എസ്.എസിന് ചൂട്ടു പിടിക്കരുത് എന്നും മന്ത്രി. എന്‍.എസ്.എസിന്റെ പ്രസ്താവന നിലവാരമില്ലാത്തത് എന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സംഘപരിവാറിന് പിന്തുണയ്ക്കുന്ന എന്‍.എസ്.എസ് നിലപാട് തിരുത്തണം. ആര്‍.എസ്.എസ് ഭീകര പ്രസ്ഥാനം എന്നും ഇ.പി

3. എന്‍.എസ്.എസിന്റേത് ആര്‍.എസ്.എസിന് ഉത്തേജനം നല്‍കുന്ന പ്രസ്താവന എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആചാരത്തിന്റെ പേരില്‍ സര്‍ക്കാരിന് എതിരെ ഉള്ള പടയൊരുക്കം ആര്‍.എസ്.എസിനെ സഹായിക്കാന്‍ എന്നും കോടിയേരി. എന്‍.എസ്.എസ് സമദൂരത്തോടെ അല്ല കാര്യങ്ങളെ കാണുന്നത് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. സമൂഹത്തെ വിശ്വാസത്തിന്റെ പേരില്‍ വിഭജിച്ച് ഇടതുപക്ഷത്തെ എതിര്‍ക്കുന്നു എന്നും കാനം പറഞ്ഞു

4. ബി.ജെ.പി നേതാക്കള്‍ക്ക് എതിരായ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ വെളിപ്പെടുത്തല്‍ ആയുധമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. കമ്പനിയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനായി പ്രമുഖ ബി.ജെ.പി നേതാവ് സഹായിച്ചെന്ന് മിഷേലിന്റെ വെളിപ്പെടുത്തല്‍. മിഷേല്‍ ആരോപണം ഉന്നയിച്ചത്, നിലവിലെ രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ബി.ജെ.പി നേതാവിന് എതിരെ എന്ന് സൂചന

5. അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന് പുറമെ, മറ്റ് പ്രതിരോധ ഇടപാടുകളിലും ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടപെട്ടു എന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ഇ.ഡി കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കി ഇരുന്നു. മിഷേല്‍ ഇറ്റാലിയന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നും എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റ്. അതേസമയം, കേസിന് ആധാരമായ ഒരു തെളിവുകളും ഇ.ഡിയ്‌ക്കോ സി.ബി.ഐയ്‌ക്കോ മിഷേലില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

6. റെയില്‍വേ സ്റ്റേഷനുകളില്‍ വിമാന താവളങ്ങളിലേതിനു സമാനമായ സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍ വേയുടെ നീക്കം. ട്രെയിന്‍ പുറപ്പെടുന്നതിന് 15-20 മിനിട്ട് മുന്‍പ് യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തീകരിക്കാന്‍ ആണ് റെയില്‍വേ നീക്കം നടത്തുന്നത്.

7. റയില്‍വേ സ്റ്റേഷനുകള്‍ പഴയതു പോലെ തുറന്നു കിടക്കില്ല. ഗേറ്റിലൂടെ സുരക്ഷാ പരിശോധനക്ക് ശേഷം അകത്തു കടക്കാം. സ്റ്റേഷനിലേക്ക് കടക്കാന്‍ സാധിക്കുന്ന മറ്റു ഭാഗങ്ങളില്‍ മതില്‍കെട്ടും. ബാക്കി ഇടങ്ങളില്‍ ആര്‍.പി.എഫുകാര്‍ പരിശോധന നടത്തും. ഒരോ ഗേറ്റിലും പരിശോധന ഉണ്ടാകും. എന്നാല്‍ വിമാനത്താവളത്തിലേതു പോലെ മണിക്കൂറുകള്‍ മുമ്പ് വരേണ്ടതില്ല. സി.സി.ടി.വി കാമറകള്‍, വ്യക്തികളേയും ലഗേജുകളെയും പരിശോധിക്കുന്ന സ്‌കാനറുകള്‍, ബോംബ് ഡിറ്റക്ഷന്‍ഡിസ്‌പോസല്‍ സിസ്റ്റം തുടങ്ങിയവ ഏര്‍പ്പെടുത്തും എന്നും അധികൃതര്‍