woman-murder

റായ്പൂർ: ആഭിചാര കർമ്മത്തിനായി ചത്തീസ്ഗഡിൽ മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. മകൻ അമ്മയെ വെട്ടിനുറുക്കി നരബലി നടത്തി ചോരകുടിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോട്ടുകളും പുറത്തുവന്നു. പുതുവത്സര ദിനത്തിന്റെ തലേന്നാണ് രാജ്യത്തെ നടുക്കുന്ന കൊലപാതകം നടന്നത്. 27 വയുകാരനായ ദീലീപ് യാദവാണ് ഈ ക്രൂരകൃത്യം ചെയ്തത്.

ദീലീപിന്റെ അമ്മയായ സുമരിയയെയാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ദീലീപ് ഒളിവിലാണെന്നാണ് വിവരം. കൊലപാതകം മൂന്ന് ദിവസത്തിന് ശേഷമാണ് പുറം ലോകം അറിഞ്ഞത്. ദ‌ൃക്‌സാക്ഷിയായ അയൽവാസിയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകത്തെ അറിയിച്ചത്. അയൽവാസിയായ സമിറൻ യാദവ് ഡിസംബർ 31 സുമരിയെയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. എന്നാൽ വീട്ടിനുള്ളിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് ദിലീപ് അമ്മ സുമരിയയെ മഴുകൊണ്ട് വെട്ടിനുറുക്കുന്ന കാഴ്ച അവർ കണ്ടത്.

അമ്മ വേദന കൊണ്ട് പുളയുമ്പോൾ അവരുടെ ശരീരത്തിൽ നിന്ന് പുറത്തേക്കൊഴുകുന്ന രക്തം കുടിക്കാൻ ശ്രമിക്കുന്ന ദിലീപിനെയാണ് സമിറൻ കണ്ടത്. പേടികൊണ്ട് ഭയന്നുവിറച്ച സമീറന് മിണ്ടാൻ പോലും കഴിഞ്ഞില്ല. തുടർന്ന് അമ്മയുടെ ശരീരം ദീലീപ് വെട്ടിനുറുക്കി കത്തിക്കുകയായിരുന്നു. ഭയം കൊണ്ട് ആരോടും തുറന്ന് പറയാതെ മൂന്നാം ദിവസം തന്റെ മരുമകനോടാണ് സമിറൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

തുടർന്ന് ഇയാൾ പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസിന് എല്ലിൻ കഷ്ണങ്ങളും രക്തക്കറയും മാത്രമാണ് കണ്ടെത്താൻ കഴി‍ഞ്ഞത്. പൂജാ സാധനങ്ങളും മാംസാവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ആഭിചാരക്രിയക്ക് ശേഷമുള്ള നരബലിയാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. വീട്ടിൽ നിന്ന് താന്ത്രിക കർമ്മങ്ങൾക്കായുള്ള പുസ്തകങ്ങളും കണ്ടെത്തിയിട്ടുണ്ട്. അമ്മയെ മകൻ ദുർമന്ത്രവാദിയായിട്ടാണ് കണ്ടിരുന്നതെന്നും അച്ഛനും സഹോദരനും മരണപ്പെട്ടതും ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതിനും കാരണം അമ്മയാണെന്നുമാണ് ദിലീപ് വിശ്വസിച്ചിരുന്നത്. ഇതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.