ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് രാഹുൽ ഗാന്ധി കള്ളങ്ങൾ വിളിച്ചുപറയുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന് ഒരു ലക്ഷം കോടിയലധികം രൂപയുടെ പ്രതിരോധ കരാർ നൽകിയെന്ന് ലോക്‌സഭയിൽ പറഞ്ഞ പ്രതിരോധ മന്ത്രിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണിത്.
നിർമലാ സീതാരാമൻ പാർലമെന്റിൽ കളവ് പറഞ്ഞെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഇത് സംബന്ധിച്ച് ഒരു ദേശീയ ദിനപത്രത്തിലെ വാർത്തയെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ വമിർശനം. ഒരു രൂപയുടെ കരാർ പോലും ലഭിച്ചിട്ടില്ലെന്ന് എച്ച്.എ.എൽ വ്യക്തമാക്കിയതായിട്ടായിരുന്നു വാർത്ത. റാഫേൽ ഇടപാട് എച്ച്.എ.എല്ലിന് നൽകിയില്ലെങ്കിലും മറ്റ് നിരവധി വിലപ്പെട്ട പ്രതിരോധകരാറുകൾ കേന്ദ്രസർക്കാർ നൽകിയിട്ടുണ്ടെന്നായിരുന്നു നിർമലാസീതാരാമൻ പാർലമെന്റിനെ അറിയിച്ചത്.
ഒരു ലക്ഷം കോടി രൂപയുടെ കരാറുകൾ നൽകിയെങ്കിൽ അതിന് തെളിവ് എവിടെയെന്നും തെളിവ് തന്നില്ലെങ്കിൽ നിർമല രാജി വയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് കണക്കുകൾനിരത്തിയാണ് പ്രതിരോധ മന്ത്രി മറുപടി നൽകിയത്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് രാഹുൽ ഗാന്ധി കള്ളങ്ങൾവിളിച്ച് പറയുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതിൽ ദു:ഖമുണ്ടെന്നും അവർ പറഞ്ഞു.
എച്ച്.എ.എല്ലുമായി ഇതുവരെ 26570 കോടിയുടെ കരാറിൽ ഒപ്പു വച്ചു കഴിഞ്ഞു. 73000 കോടിയുടെ കരാറുമായി ബന്ധപ്പെട്ട് കമ്പനിയുമായി ധാരണയിൽ എത്തിയിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറഞ്ഞ് പാർലമെന്റ് അംഗത്വം രാജിവയ്ക്കണമെന്നും നിർമല സീതാരാമൻ ആവശ്യപ്പെട്ടു.
It's a shame that the president of @INCIndia is spreading lies nd
— NSitharamanOffice (@nsitharamanoffc) January 6, 2019
misleading the country.HAL has signed contracts worth 26570.8Cr (Between 2014 & 2018) nd contracts worth 73000Cr are in the pipeline.Will @RahulGandhi apologise to the country from the floor of the house nd resign? pic.twitter.com/PRWEMFUjml