1

കോഴിക്കോട്: പേരാമ്പ്രയിൽ മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞകേസി​ൽ അറസ്റ്റി​ലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി മാണിക്കോത്ത് അതുൽ ദാസിനെ റിമാൻഡ് ചെയ്തു. ഹർത്താൽ ദിവസം വൈകിട്ട് ആറരയോടെയാണ് ജുമാ മസ്ജിദിനു നേരെ കല്ലേറുണ്ടായത്. ഇയാൾക്കെതിരെ ക്രിമിനൽ നിയമം 153 എ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. മതസ്പർദ്ധ വളർത്താനും വർഗീയ കലാപം ഉണ്ടാക്കാനുമുള്ള ശ്രമമാണ് ഇയാൾ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

ഹർത്താൽ ദിവസം യൂത്ത് കോൺഗ്രസ്‌ പ്രകടനത്തെ തുടർന്ന് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ സംഘടിച്ചിരുന്നു. ഇരുകൂട്ടരും പേരാമ്പ്ര -വടകര റോഡ് കവലയിൽ ഏറ്റുമുട്ടി. പിന്നീടാണ് പള്ളിക്കു നേരെ കല്ലേറുണ്ടായത്. സി.സി ടിവി പരിശോധിച്ചാണ് കല്ലെറിഞ്ഞ വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞത്.

പ്രശ്‌നം വഷളാകാതിരിക്കാൻ സി.പി.എം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ പള്ളി സന്ദർശിച്ചിരുന്നു.