ന്യൂഡൽഹി: അനധികൃത മണൽ ഖനന അഴി മതിയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ സി.ബി.ഐ നടത്തിയ റെയ്ഡ് എസ്.പി- ബി.എസ്.പി സഖ്യത്തെ തകർക്കാനാണെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. അഖിലേഷ് യാദവ് മുഖ്യമ ന്ത്രിയായിരിക്കെ ഉത്തർപ്ര ദേശിൽ നടന്ന അനധികൃത മണൽ ഖന നത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ക ഴിഞ്ഞ ദിവസമാണ് സി.ബി. ഐ വ്യക്തമാക്കിയത്.
ബി.എസ്.പിയും മറ്റ് പ്രാദേ ശി ക പാർട്ടികളുമായി ലോക്‌സഭാ തിരഞ്ഞെ ടുപ്പിൽ സഖ്യത്തിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം അഖിലേഷും മായാവതിയും വ് യക്തമാക്കി യതിനു പിന്നാ ലെയാ ണ് ഡൽഹി, ഹാമിൽപൂർ, ലക്‌നൗ, കാൺപൂർ തുടങ്ങി 14 കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്. പറ്റാവുന്നത്രയും സീറ്റുകളിൽ വിജയം നേടാനാണ് സമാജ് വാദി പാർട്ടി ശ്രമിക് കുന്നത്. ഇത് ഇല്ലാതാക്കാനാണ് കേ ന്ദ്ര സർക്കാരിന്റെയും സി.ബി.ഐയുടെയും ശ്രമമെന് നാണ് അഖി ലേഷ് പറഞ്ഞത്.
2012മുതൽ 2017 വരെ യു.പി മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിനായിരുന്നു ഖനന വകുപ്പിന്റെ ചുമതല . ഈ കാലയളവിൽ സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ അനധികൃ ത മണൽ ഖനനം നടന്നിട്ടുണ്ടെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. 2008 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥർക്കും മറ്റ് പത്തു പേർക്കുമെതിരെയാണ് സി.ബി.ഐ കേസെടുത്തത്. സമാജ്‌വാദി പാർട്ടി എം.എൽ.സി രമേഷ് കുമാർ മിശ്ര,സഞ്ജയ് ദീക്ഷിത് എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. നിയമവിരുദ്ധ അനുമതി നേടിക്കൊടുത്ത് 2012 മുതൽ 2016 വരെ അനധികൃത ഖനനത്തിന് സംസ്ഥാനത്തെ പൊതുസേവകർ ഒത്താശചെയ്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു.