nikita

കട്ടക്ക്: ഒഡിഷ ടെലിവിഷൻ താരം നിഖിത അന്തരിച്ചു. വീടിന്റെ മുകളിലെ നിലയിൽ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 32 വയസായിരുന്നു. തലയ്ക്ക് മാരകമായ പരിക്കേറ്രിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം നടന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നടൻ ലിപൻ ആണ് ഭർത്താവ്. നാലു വയസുള്ള ഒരു മകനുമുണ്ട്.