ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി തയ്യാറെടുപ്പ് തുടങ്ങി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാനായി ബി.ജെ.പി സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് സമിതി അദ്ധ്യക്ഷൻ. അൽഫോൺസ് കണ്ണന്താനവും സമിതിയിലുണ്ട്.
അരുൺ ജയ്റ്റ്ലിയാണ് പ്രചാരണ സമിതി അദ്ധ്യക്ഷൻ. രാജീവ് ചന്ദ്രശേഖർ എം പിയും പ്രചാരണ സമിതിയിലുണ്ട്.
സാമൂഹ്യസംഘടനകളുടെ ഏകോപന സമിതി അദ്ധ്യക്ഷനായി നിതിൻ ഗഡ്കരിയെ നിയമിച്ചു. പ്രചരണ സാമഗ്രികളും ബുക്ക്‍ലറ്റുകളും തയ്യാറാക്കാനുള്ള സമിതിയെ സുഷമാ സ്വരാജ് നയിക്കും. ആർ ബാലശങ്കർ സമിതി അംഗമാണ്. രവിശങ്കർ പ്രസാദാണ് മാദ്ധ്യമ സമിതി അദ്ധ്യക്ഷൻ.