ക്വാലാലംപൂർ: മലേഷ്യൻ രാജാവ് മുഹമ്മദ് വി സ്ഥാനമൊഴിഞ്ഞു. നവംബർ രണ്ടു മുതൽ ഭരണചുമതലയിൽ നിന്ന് അവധിയെടുത്ത നാല്പത്തിയൊമ്പതുകാരനായ രാജാവ് ഇരുപത്തിയഞ്ചുകാരിയായ റഷ്യൻ സുന്ദരി വൊയ് വൊദിനയെ വിവാഹം ചെയ്തെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 2015ൽ മിസ് മോസ്കോയായിരുന്ന യുവതിയെ അവരുടെ നാട്ടിൽവച്ചാണ് വിവാഹം ചെയ്തതെന്നും പ്രചാരണം ഉണ്ടായി.സർക്കാർ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മലേഷ്യയിലെ ഒൻപതു പ്രവിശ്യകളിലെ ഭരണാധിപൻമാരാണ് ഓരോ അഞ്ചു വർഷം കൂടുമ്പോഴും രാജപദവി ഏറ്റെടുക്കുന്നത്. എന്നാൽ, ആദ്യമായാണ് ഒരാൾ കാലാവധി കഴിയുംമുമ്പ് അധികാരം ഒഴിയുന്നത്. 2016ലാണ് അദ്ദേഹം അധികാരമേറ്റത്.