at

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി യുണിയന്റെ നേത‌ൃത്വത്തിൽ നടത്തുന്ന പണിമുടക്കിൽ എ.ടി.എമ്മുകൾ കാലിയാകാൻ സാദ്ധ്യത. പണിമുടക്കിൽ ബാങ്ക് തൊഴിലാളികൾ കൂടി പങ്ക് ചേരുന്നതിന്റെ അടിസ്ഥാനത്തിനാണിത്.

ഞായറാഴ്ച കഴിഞ്ഞാൽ പണിമുടക്ക് ദിവസങ്ങളിൽ ബാങ്ക് അടച്ചിടാനാണ് സാദ്ധ്യത. ഞായറാഴ്ച അവധി ദിവസമായതിനാൽ എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ കഴിയാതെ വരും. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് പണിമുടക്ക് ആരംഭിക്കുന്നത്. പിന്നീട് വ്യാഴാഴ്ചയാണ് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുക. രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിൽ ബി.എം.എസ് ഒഴികെയുള്ള മിക്ക സംഘടനകളും പിന്തുണ നൽകിയിട്ടുണ്ട്. കേരളത്തിൽ പണിമുടക്കിൽ നിർബന്ധിച്ച് കടകൾ അടയ്പ്പിക്കില്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.