31
വർഷത്തിന് ശേഷമാണ് ആസ്ട്രേലിയ സ്വന്തം മണ്ണിൽ ഫോളോ ഒാണിന് വിധേയരാകുന്നത്. 1988 ൽ ഇംഗ്ളണ്ടിനെതിരായ സിഡ്നി ടെസ്റ്റിലാണ് ഇതിന് മുമ്പ് അവർ ഫോളോ ഒാൺ ചെയ്തത്.
172
ഹോം മത്സരത്തിൽ തുടർച്ചയായി ഫോളോ ഒാൺ ഒഴിവാക്കാൻ കംഗാരുക്കൾക്ക് കഴിഞ്ഞിരുന്നു.
4
ഇത് നാലാം തവണയാണ് ഇന്ത്യ ആസ്ട്രേലിയയെ ഫോളോ ഒാൺ ചെയ്യിക്കുന്നത്. 1979-80 ലെ ഡൽഹി, മുംബയ് ടെസ്റ്റുകളിലും 1986 ലെ സിഡ്നി ടെസ്റ്റിലും ഇന്ത്യ ആസ്ട്രേലിയയെ ഫോളോ ഒാൺ ചെയ്യിച്ചു. കഴിഞ്ഞ മത്സരത്തിൽ മെൽബണിൽ ഇന്ത്യയ്ക്ക് വേണമെങ്കിൽ ഫോളോ ഒാണിനിറക്കാമായിരുന്നു.
2005
നുശേഷം ടെസ്റ്റിൽ ആസ്ട്രേലിയ ഫോളോ ഒാൺ ചെയ്യുന്നത് ഇതാദ്യമായാണ്. അന്ന് ട്രെന്റ് ബ്രിജിൽ ഇംഗ്ളണ്ടാണ് ഫോളോ ഒാൺ ചെയ്യിച്ചത്. കഴിഞ്ഞ 30 വർഷത്തിനിടെ ആസ്ട്രേലിയയുടെ ഏക ഫോളോ ഒാണും ട്രെന്റ് ബ്രിജിയിലായിരുന്നു.
322
റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ സിഡ്നിയിൽ നേടിയത്. ആസ്ട്രേലിയൻ മണ്ണിലെ ഏറ്റവും വലിയ ലീഡാണിത്. 1998 ൽ കൊൽക്കത്തയിൽ നേടിയ 400 റൺസിന്റെതാണ് ആസ്ട്രേലിയയ്ക്കെതിരായ ഏറ്റവും വലിയ ലീഡ്.
5/99
കുൽദീവിന്റേത് ആസ്ട്രേലിയൻ മണ്ണിലെ ഒരു ഇടംകയ്യൻ സ്പിന്നറുടെ മികച്ച രണ്ടാമത്തെ പ്രകടനമാണ്. ആറ് ടെസ്റ്റുകളിൽ രണ്ടാം തവണയാണ് കുൽദീവ് അഞ്ചുവിക്കറ്റ് വീഴ്ത്തുന്നത്.
മാനസികമായി തളർന്നവരെപ്പോലെയായിരുന്നു ആസ്ട്രേലിയൻ താരങ്ങൾ. ഇന്നലെ എൽ.ബിയിൽ കുരുങ്ങിയപ്പോൾ ലിയോൺ റിവ്യൂ നൽകാൻ പോലും നിൽക്കാതെ മടങ്ങിയത് അതിന് ഉദാഹരണമാണ്. ഒരു പ്രതീക്ഷയുമില്ലാത്തവരെപോലെയാണ് ആസ്ട്രേലിയക്കാർ കളിക്കുന്നത്.
റിക്കി പോണ്ടിംഗ്
ഞാൻ അത്‌ഭുത ബൗളറൊന്നുമല്ല. അത്‌ഭുതങ്ങളിൽ എനിക്ക് വിശ്വാസവുമില്ല. സ്പിൻ ബൗളിംഗിന്റെ അടിസ്ഥാനപാഠങ്ങൾ അനുസരിച്ച് പന്തെറിയുന്ന ഒരു ബൗളർമാത്രമാണ് ഞാൻ. അശ്വിൻ, ജഡേജ എന്നിവരിൽനിന്ന് പാഠങ്ങൾ പഠിക്കാനായത് എന്റെ ഭാഗ്യമാണ്.
കുൽദീപ് യാദവ്
ഇന്നലെ മഴകാരണം കളി തടസപ്പെട്ടത് കളി സമനിലയിലാക്കാൻ ഞങ്ങൾക്ക് ലഭിച്ച ഗോൾഡൻ ചാൻസാണ്. ഇന്ന് മുഴുവൻ പൊരുതിനിന്ന് അത് ഞങ്ങൾ മുതലാക്കും.
പീറ്റർ ഹാൻഡ്സ് കോംബ്